ചെമ്മാപ്പിള്ളി:പ്രദിന്റെ കൊലപാ തകത്തിലെ പ്രതികളെ എത്ര യും വേഗം പിടികൂടണമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട ചെമ്മാപ്പിള്ളി കണാറ പ്രദിന്റെ വീട്ടിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞെട്ടിപ്പിക്കുന്ന ഒന്നാണ് പ്രദിനു നേരെ നടന്ന ആക്രമണം. ഐജി യുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും പ്രതികളെ പിടികൂടാൻ ശ്രമം നടക്കുന്നതായും അദ്ദേഹം അറിയിച്ചതായും ചെന്നിത്തല പറഞ്ഞു.
പ്രദിന്റെ ദാരുണമായ കൊലപാതകത്തെ നിയമസഭയിൽ അവതരിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.പ്രദേശത്തെ മയക്കുമരുന്നു മാഫിയകളെ നേരിടാൻ സർക്കാർ മുന്നോട്ടുവരണമെന്നും ചെന്നിത്തല പറഞ്ഞു.കഴിഞ്ഞ വിഷു തലേന്നുണ്ടായ ആക്രമണത്തിലാണ് പ്രദിൻ കൊല്ലപ്പെട്ടത്.
പ്രദിന്റെ വീട്ടിലെത്തിയ പ്രതിപക്ഷ നേതാവ് അമ്മ കല്യാണിയെ ആശ്വസിപ്പിച്ചു. തിരുവനന്തപുരത്തെ വീട്ടിലായിരുന്ന ഭാര്യ സുഷിതയെ ഫോണിൽ വിളിച്ച് ചെന്നിത്തല സംസാരിച്ചു. അന്വേഷണം ഉൗർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് താന്ന്യം മണ്ഡലം കോണ്ഗ്രസ് കമ്മറ്റി പ്രസിഡന്റ് വി.കെ.സുശീലൻ,പൗരസമിതി നേതാവ് മാപ്രാണത്ത് ഷണ്മുഖൻ എന്നിവർ പ്രതിപക്ഷ നേതാവിന് നിവേദനങ്ങൾ നൽകി.
ഡിസിസി വൈസ് പ്രസിഡന്റ് ജോസ് വള്ളൂർ , ജില്ല ചെയർമാൻ ജോസഫ് ചാലിശ്ശേരി ,ഡിസിസി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ, മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് വി.കെ.സുശീലൻ എന്നിവരും ചെന്നിത്തലയോടൊപ്പമുണ്ടായിരുന്നു .