ഭൂ​ഗ​ർ​ഭ ജ​ല​നി​ര​പ്പ് ആ​ശ​ങ്ക ഉ​യ​ർ​ത്തുമ്പോഴും  മാലൂരിൽ കുഴൽകിണർ വിസ്മയമാകുന്നു; പുറത്തേക്ക് ഒഴുകുന്ന വെള്ളം ഒരു നാടിന്‍റെ ദാഹമകറ്റുന്ന കഥയറിയാം

മ​ട്ട​ന്നൂ​ർ: ഭൂ​ഗ​ർ​ഭ ജ​ല​നി​ര​പ്പ് ആ​ശ​ങ്ക ഉ​യ​ർ​ത്തും വി​ധം താ​ഴ്ന്നു കൊ​ണ്ടി​രി​ക്കു​മ്പോ​ഴും ജ​ന​ങ്ങ​ളി​ൽ വി​സ്മ​യം തീ​ർ​ക്കു​ക​യാ​ണ് മൂ​ന്നു വ​ർ​ഷ​മാ​യി നി​റ​ഞ്ഞൊ​ഴു​കു​ന്ന കു​ഴ​ൽ കി​ണ​ർ. മാ​ലൂ​രി​ന​ടു​ത്ത കൂ​വ്വ​ക്ക​ര​യി​ല സി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​രു​ടെ വീ​ട്ടു​മു​റ്റ​ത്താ​ണ് ഏ​വ​രെ​യും അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന കു​ഴ​ൽ കി​ണ​റു​ള്ള​ത്. പു​റ​ത്തേ​ക്ക് ഒ​ഴു​കു​ന്ന വെ​ള്ള​ത്തെ പാ​ഴാ​ക്കാ​തെ ഒ​രു പ്ര​ദേ​ശ​ത്തി​ന്‍റെ ദാ​ഹ​മ​ക​റ്റാ​ൻ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യാ​ണ് ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​രും മാ​ലൂ​ർ പ​ഞ്ചാ​യ​ത്തും.

2016 ഏ​പ്രി​ൽ 29നാ​ണ് മാ​ലൂ​ർ കൂ​വ്വ​ക്ക​ര​യി​ലെ ക​ർ​ഷ​ക​നാ​യ സി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ വീ​ടി​നു മു​ന്നി​ൽ കു​ഴ​ൽ കി​ണ​ർ നി​ർ​മി​ച്ച​ത്. 40 അ​ടി താ​ഴ്ച എ​ത്തു​ന്ന​തു​വ​രെ വെ​ള്ള​ത്തി​ന് വേ​ണ്ടി കാ​ത്തു​നി​ന്ന ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​രെ അ​ത്ഭു​ത​പ്പെ​ടു​ത്തി​ക്കൊ​ണ്ട് വെ​ള്ളം കു​ഴ​ൽ കി​ണ​റി​ൽ നി​ന്നും പു​റ​ത്തേ​ക്ക് കു​ത്തി​യൊ​ഴു​ക്കു​ക​യാ​യി​രു​ന്നു.

ഭൂ​മി​ക്ക​ടി​യി​ൽ ന​ട​ക്കു​ന്ന പ്ര​ത്യേ​ക പ്ര​തി​ഭാ​സ​മാ​ണ് വെ​ള്ള​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്കി​ന് കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ട്ടി​ട്ടു​ള്ള​ത്. വൈ​കാ​തെ ജ​ല​പ്ര​വാ​ഹം നി​ൽ​ക്കു​മെ​ന്നാ​ണ് വി​ദ​ഗ്ധ സം​ഘം അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്ന​തെ​ങ്കി​ലും മൂ​ന്നു വ​ർ​ഷ​മാ​യി​ട്ടും ജ​ലം ഒ​ഴു​കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

മാ​ലൂ​ർ പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി കൂ​റ്റ​ൻ ടാ​ങ്ക് കൂ​ടി സ്ഥാ​പി​ച്ച​തോ​ടെ മി​നി കു​ടി​വെ​ള്ള വി​ത​ര​ണ പ​ദ്ധ​തി​യാ​യും കു​ഴ​ൽ കി​ണ​ർ മാ​റി​യി​ട്ടു​ണ്ട്. കൂ​വ്വ​ക്ക​ര ഭാ​ഗ​ത്തെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളാ​ണി​പ്പോ​ൾ കു​ഴ​ൽ കി​ണ​റി​ൽ നി​ന്നും പു​റ​ത്തേ​ക്കൊ​ഴു​കു​ന്ന വെ​ള്ള​ത്തെ ആ​ശ്ര​യി​ച്ച് ജീ​വി​ക്കു​ന്ന​ത്.

Related posts