പാലി: ക്ഷേത്രത്തിൽ കയറിയ ദളിത് ബാലന് മേൽജാതിക്കാരുടെ ക്രൂര മർദനം. രാജസ്ഥാനിലെ പാലി ജില്ലയിലാണ് സംഭവം. ഈ മാസം ആദ്യമാണ് ക്ഷേത്രത്തിൽ കയറാൻ എത്തിയ ബാലനെ ഒരു സംഘം ആളുകൾ നിലത്തിട്ട് ക്രൂരമായി മർദിച്ചത്.
ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ബാലന്റെ അമ്മാവൻ നൽകിയ പരാതിയിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരാമാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം, മർദനമേറ്റ ബാലനെ ജുവനൈൽ ഹോമിലേക്ക് മാറ്റുകയും ചെയ്തു. പെണ്‍കുട്ടിയെ അപമാനിക്കാൻ ശ്രമിച്ചെന്ന കേസിലാണ് പോലീസിന്റെ നടപടി. അതേസമയം, കേസിൽ പോലീസ് ഉരുണ്ടുകളിക്കുന്നതായും ആരോപണമുണ്ട്.