തിരുവനന്തപുരം: ബലാഭാസ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തൽ നടത്തിയ കലാഭവൻ സോബി ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മൊഴി നൽകി. ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ അപകടം നടന്ന് അല്പസമയത്തിന് ശേഷം ദുരൂഹ സാഹചര്യത്തില്‍ രണ്ട് പേര് പോകുന്നത് കണ്ടുവെന്ന സോബിയുടെ വെളിപ്പെടുത്തലിലാണ് മൊഴിയെടുത്തത്.
അപകടം സംഭവിച്ച സ്ഥലത്ത് കണ്ടവരെ കുറിച്ചുള്ള വിവരം ക്രൈംബ്രാഞ്ചിന് കൈമാറിയെന്നും ഇവരെ തിരിച്ചറിയാൻ കഴിയുമെന്നും സോബി പറഞ്ഞു. ബലാഭാസ്ക്കറിന്റേത് അപകട മരണമല്ല. മാധ്യമങ്ങളോട് പറയാത്ത ചില കാര്യങ്ങളും ക്രൈംബ്രാഞ്ചിനോട് വ്യക്തമാക്കിയതായും സോബി പറഞ്ഞു. വെളിപ്പെടുത്തലിന് ശേഷം തനിക്ക് ഭീഷണിയുണ്ടെന്നും സോബി പറഞ്ഞു.