ലണ്ടൻ: ബ്രിട്ടൻ സന്ദർശിക്കുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് എലിസബത്ത് രാജ്ഞി കയ്യിൽ കരുതിയ ബാഗ് ചർച്ചാവിഷയമായി.
രാജ്ഞി തന്റെ അനുചരന്മാർക്ക് രഹസ്യസൂചനകൾ നല്കാനാണ് ഈ ബാഗ് ഉപയോഗിക്കുന്നതെന്നു പറയപ്പെടുന്നു. ഡിന്നറിനിടെ രാജ്ഞി ബാഗ് മേശപ്പുറത്തുവച്ചാൽ അതിനർഥം അഞ്ചു മിനിട്ടിനകം തനിക്കു പോകണമെന്നാണ്. ആരെങ്കിലുമായുള്ള സംഭാഷണത്തിനിടെ ബാഗ് നിലത്തുവച്ചാൽ, ബോറടിച്ചു തുടങ്ങിയെന്നും ആരെങ്കിലും വന്ന് തന്നെ രക്ഷിക്കണമെന്നുമാണ് രാജ്ഞി സൂചന നല്കുന്നത്.
ബാഗിനുള്ളിൽ രാജ്ഞിയുടെ സൗന്ദര്യവർധക വസ്തുക്കളാണ് ഉള്ളതെന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു.