തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ചില മാധ്യമങ്ങൾ ഇടതുപക്ഷത്തെ പരാജയപ്പെടുത്താൻ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥികൾ പരാജയപ്പെടുമെന്ന പ്രതീതി മാധ്യമങ്ങൾ ഉണ്ടാക്കി. ഇത് വോട്ടർമാരെ സ്വാധീനിച്ചേക്കാമെന്നും പിണറായി പറഞ്ഞു.
കേരളത്തിൽ ബിജെപി സ്ഥാനാർഥി ജയിക്കാതിരിക്കാൻ വോട്ടർമാർ യുഡിഎഫിന് വോട്ടു ചെയ്തുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.