പാരീസ്: ലോക ഒന്നാം നമ്പർ നൊവാക് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പൺ സെമിയിൽ. ജർമനിയുടെ അഞ്ചാം സീഡ് അലക്സാണ്ടർ സവരേവിനെ പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് അവസാന നാലിൽ കടന്നത്. മൂന്നു വർഷത്തിനിടെ ആദ്യമായാണ് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പൺ സെമിയിൽ കടക്കുന്നത്.
മഴ തടസപ്പെടുത്തിയ ക്വാർട്ടർ മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്കാണ് സെർബ് താരം വിജയിച്ചത്. സ്കോർ: 7-5, 6-2, 6-2. തുടർച്ചയായ നാലാം ഗ്രാൻഡ് സ്ലാം കിരീടം ലക്ഷ്യമിടുന്ന ജോക്കോവിച്ച് സെമിയിൽ ഡൊമിനിക് തീമിനെ നേരിടും.