ഇ​ൻ​കം ടാ​ക്സ് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്; മഹാ​രാ​ഷ്ട്ര സ്വ​ദേ​ശി ​കബളിപ്പിച്ചത് പെരുമ്പാവൂരിലെ പ്രമുഖ വ്യവസായിയെ

പെ​രു​മ്പാ​വൂ​ർ: സം​സ്ഥാ​ന​ത്തെ പ്ര​മു​ഖ വ്യ​വ​സാ​യി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടു​ന്ന ഇ​ത​ര​സം​സ്ഥാ​നക്കാ​ര​നാ​യ യു​വാ​വിനെ ​പോ​ലീ​സ് പി​ടി​കൂ​ടി. മ​ഹാ​രാ​ഷ്ട്ര അ​മ​രാ​വ​തി ദാ​മം​ഗാ​വ് സ്വ​ദേ​ശി ആ​ശി​ഷ് ര​മേ​ശ് ബി​സ (32) യെ​യാ​ണ് പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പ്ര​മു​ഖ വ്യ​വ​സാ​യി​ക​ളെ​യും വ്യാ​പാ​രി​ക​ളെ​യും ഫോ​ണി​ൽ വി​ളി​ച്ചു ഇ​ൻ​കം ടാ​ക്സ് അ​സി. ക​മ്മീ​ഷ​ണ​ർ ആ​ണെ​ന്നു പ​റ​ഞ്ഞാ​ണു ത​ട്ടി​പ്പ്.

സ്ഥാ​പ​ന​ത്തി​ൽ ടാ​ക്സ് ത​ട്ടി​പ്പ് ന​ട​ന്നി​ട്ടു​ണ്ടെ​ന്നും വി​വ​ര​ങ്ങ​ൾ കൈ​വ​ശ​മു​ണ്ടെ​ന്നും ഉ​ട​ൻ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും അ​ത് ഒ​ഴി​വാ​ക്ക​ണ​മെ​ങ്കി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന പ​ണം ന​ൽ​ക​ണ​മെ​ന്നും ക​ട​യു​ട​മ​ക​ളെ അ​റി​യി​ക്കും. പ്ര​തി വി​ചാ​രി​ക്കു​ന്ന ത​ര​ത്തി​ൽ കാ​ര്യ​ങ്ങ​ൾ എ​ത്തി​യാ​ൽ സി​ഡി​എം മെ​ഷീ​ൻ വ​ഴി കാ​ഷ് ഡെ​പ്പോ​സി​റ് ചെ​യ്യ​ണ​മെ​ന്നും അ​റി​യി​ക്കും. അ​ഡ്വാ​ൻ​സ് ആ​യി പ​ണം ന​ൽ​കി​യാ​ൽ രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പ് മെ​യി​ൽ വ​ഴി അ​യ​ച്ചു​ന​ൽ​കു​മെ​ന്ന് അ​റി​യി​ക്കും. മു​ഴു​വ​ൻ പ​ണം ന​ൽ​കി​യാ​ൽ എ​ല്ലാ ഒ​റി​ജി​ന​ൽ രേ​ഖ​ക​ളും ന​ൽ​കാ​മെ​ന്നും പ​റ​യും.

പെ​രു​മ്പാ​വൂ​രി​ലെ പ്ര​മു​ഖ വ്യ​വ​സാ​യി​യെ ഇ​ത്ത​ര​ത്തി​ൽ ക​ബ​ളി​പ്പി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഇദേഹം ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ വി​വി​ധ ബാ​ങ്കു​ക​ളി​ലാ​യി നി​ര​വ​ധി അ​ക്കൗ​ണ്ടു​ക​ൾ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വ്യാ​ജ​മേ​ൽ​വി​ലാ​സ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സിം ​ഉ​പ​യോ​ഗി​ച്ചാ​ണ് പ്ര​തി ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്ന​ത്. ഇ​ൻ​കം ടാ​ക്സ് പ​രി​ശോ​ധ​ന ഒ​ഴി​വാ​ക്കി ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞു പ​ല​രി​ൽ​നി​ന്നാ​യി ല​ക്ഷ​ങ്ങ​ളാ​ണ് പ്ര​തി ത​ട്ടി​യ​ത്.

പ​ല​രും അ​പ​മാ​ന​ഭ​യ​ത്തി​ൽ സം​ഭ​വം പു​റ​ത്തു പ​റ​യാ​തി​രു​ന്ന​ത് പ്ര​തി​ക്ക് ഗു​ണം ചെ​യ്തു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​ന്വേ​ഷ​ണ സം​ഘം അ​ഞ്ചു ദി​വ​സ​ത്തോ​ളം മ​ഹാ​രാ​ഷ്ട്ര​യി​ൽ താ​മ​സി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടാ​നാ​യ​ത്. നാ​ഗ്പു​രി​ൽ രോ​ഗം അ​ഭി​ന​യി​ച്ച് ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റാ​യ പ്ര​തി​യെ ബം​ഗ​ളൂ​രു വ​രെ 1,200 കി​ലോ​മീ​റ്റ​ർ ആം​ബു​ല​ൻ​സി​ലും തു​ട​ർ​ന്ന് വി​മാ​ന മാ​ർ​ഗ​വു​മാ​ണ് പെ​രു​മ്പാ​വൂ​രി​ലെ​ത്തി​ച്ച​ത്.

Related posts