പു​തു അ​ധ്യാ​യ​ന ദി​വ​സ​ത്തി​ൽ സൗ​ജ​ന്യ യാ​ത്ര​യൊ​രു​ക്കി മാതൃകയായി  എറണാകുളത്തെ സ്വ​കാ​ര്യ ബ​സുകൾ

പി​റ​വം: പു​തു അ​ധ്യാ​യ​ന ദി​വ​സ​ത്തി​ൽ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സൗ​ജ​ന്യ യാ​ത്ര​യൊ​രു​ക്കി​യ സ്വ​കാ​ര്യ ബ​സ് ശ്ര​ദ്ധേ​യ​മാ​യി. കൂ​ത്താ​ട്ടു​കു​ളം-​പി​റ​വം-​എ​റ​ണാ​കു​ളം റൂ​ട്ടി​ലോ​ടു​ന്ന “അ​ഷ്റി​ക’ ബ​സാ​ണ് സൗ​ജ​ന്യ​മാ​യി സ​ർ​വീ​സ് ന​ട​ത്തി​യ​ത്. ബ​സി​ന്‍റെ മു​ന്നി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​തു അ​ധ്യാ​യ​ന വ​ർ​ഷ​ത്തി​ലേ​ക്ക് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു​കൊ​ണ്ട് യാ​ത്ര സൗ​ജ​ന്യ​മാ​ണ​ന്നു​ള്ള ഫ്ള​ക്സ് ബാ​ന​റും സ്ഥാ​പി​ച്ചി​രു​ന്നു.

കൂ​ടാ​തെ ബ​സി​ൽ ക​യ​റി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളും വി​ത​ര​ണം ചെ​യ്തി​രു​ന്നു. അ​ഷ്റി​ക് സ​ർ​വീ​സി​ന്‍റെ അ​ഞ്ചോ​ളം ബ​സു​ക​ൾ പി​റ​വം മേ​ഖ​ല​യി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രും വി​ദ്യാ​ർ​ഥി​ക​ളു​മാ​യു​ള്ള അ​ക​ൽ​ച്ച കു​റ​ക്കു​വാ​നും അ​ധ്യാ​യ​ന ദി​വ​സ​ങ്ങ​ളി​ൽ ശു​ഭ​യാ​ത്ര സാ​ധ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സൗ​ജ​ന്യ യാ​ത്ര​യൊ​രു​ക്കി​യ​തെ​ന്ന് ബ​സ് ഉ​ട​മ​യാ​യ പി​റ​വം സ്വ​ദേ​ശി ഏ​ലി​യാ​സ് ഇ​ട​യ​ത്തു​പാ​റ പ​റ​യു​ന്നു. ഇ​ദേ​ഹം വ​ർ​ഷ​ങ്ങ​ളോ​ളം സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​റാ​യി ജോ​ലി നോ​ക്കി​യി​ട്ടു​ള്ള​താ​ണ്.

വൈ​പ്പി​ൻ: വി​ദ്യാ​ർ​ഥി-​ബ​സ് തൊ​ഴി​ലാ​ളി സൗ​ഹൃ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വേ​ശ​നോ​ത്സ​വ ദി​ന​ത്തി​ൽ സൗ​ജ​ന്യ ബ​സ് യാ​ത്ര ഒ​രു​ക്കി ദോ​സ്ത് ഗ്രൂ​പ്പ് ര​ക്ഷി​താ​ക്ക​ളു​ടെ​യും അ​ധ്യാ​പ​ക സ​മൂ​ഹ​ത്തി​ന്‍റെ​യും കൈ​യ​ടി നേ​ടി. ആ​റ് സ്വ​കാ​ര്യ ബ​സു​ക​ളു​ള്ള വൈ​പ്പി​നി​ൽ എ​ട​വ​ന​ക്കാ​ട് കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ദോ​സ്ത് ഗ്രൂ​പ്പാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൗ​ജ​ന്യ​യാ​ത്ര ഒ​രു​ക്കി ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച​ത്.

കൊ​ടു​ങ്ങ​ല്ലൂ​ർ-​എ​റ​ണാ​കു​ളം, മു​ന​ന്പം-​എ​റ​ണാ​കു​ളം, പ​റ​വൂ​ർ-​എ​റ​ണാ​കു​ളം എ​ന്നീ റൂ​ട്ടു​ക​ളി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ഇ​വ​രു​ടെ ബ​സു​ക​ളി​ലെ​ല്ലാം ത​ന്നെ ഇ​ന്ന​ലെ സ്കൂ​ൾ- കോ​ള​ജ് ത​ല​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യാ​ത്ര സൗ​ജ​ന്യ​മാ​യി​രു​ന്നു. കൊ​ടു​ങ്ങ​ല്ലൂ​ർ-​എ​റ​ണാ​കു​ളം റൂ​ട്ടി​ൽ ഇ​വ​രു​ടെ ഒ​രു പു​തി​യ ബ​സ് സ​ർ​വീ​സി​നി​റ​ങ്ങി​യ ദി​വ​സം കൂ​ടി​യാ​യി​രു​ന്നു ഇ​ന്ന​ലെ. ആ​റു ബ​സു​ക​ളി​ലു​മാ​യി ഉ​ദേ​ശം 2000 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​ന്ന​ലെ സൗ​ജ​ന്യ യാ​ത്ര ചെ​യ്ത​തെ​ന്ന് ദോ​സ്ത് ബ​സ് സ​ർ​വീ​സ് ഗ്രൂ​പ്പി​ന്‍റെ മാ​നേ​ജിം​ഗ് പാ​ർ​ട്ണ​ർ മു​ഹ​മ്മ​ദ് ഷാ​ന​വാ​സ് പ​റ​യു​ന്നു. ആ​ഷി​ക്, അ​നി​ൽ​കു​മാ​ർ, ഷെ​മീ​ർ എ​ന്നി​വ​രാ​ണ് മ​റ്റ് പാ​ർ​ട്ണ​ർ​മാ​ർ.

Related posts