ശൂരനാട്: ശൂരനാട് തെക്ക് പതാരത്ത് സി പി എമ്മിൽ നിന്ന് ഇരുന്നൂറിലധികം പേർ സി പി ഐ യിൽ ചേർന്നു. സി പി എം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ സോമചന്ദ്രൻ പിള്ള, സുഗതൻ, നിലവിൽ ശൂരനാട് പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി അംഗങ്ങളായ ശിശുപാലൻ, കൃഷ്ണൻകുട്ടി, സജീവ്, മാലു മേൽക്കടവ് ബ്രാഞ്ച് സെക്രട്ടറി സന്ധ്യ സുരേഷ് എന്നിവരെ കൂടാതെ മാലു മേൽ കടവ് ബ്രാഞ്ച് കമ്മിറ്റി, ചരുവിൽ കുളങ്ങര ബ്രാഞ്ച് കമ്മിറ്റി, ഇരവിച്ചിറ നടുവിൽ കിഴക്ക്, വായനശാല ബ്രാഞ്ച് കമ്മിറ്റി, കത്താടി ബ്രാഞ്ച് കമ്മിറ്റി, എന്നിവയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഇരുപത്തിനാലോളം പാർട്ടി അംഗങ്ങളും, പാർട്ടി അനുഭാവികളും, വർഗ്ഗ ബഹുജന സംഘടനയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന നൂറ്റിയമ്പതിൽപരം ആളുകളുമാണ് സി പി ഐ യിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്.പുതിയതായി പാർട്ടിയിലേക്ക് എത്തിയവരെ സ്വീകരിക്കുവാൻ വിപുലമായ സ്വീകരണ യോഗവും ആലോചിച്ചിട്ടുണ്ട്.്
Related posts
പതിനാറുകാരി പ്രസവിച്ച സംഭവം: ഡിഎൻഎ പരിശോധന നടത്തും; കുഞ്ഞ് ഇപ്പോൾ ശിശുക്ഷേ സമിതിയുടെ സംരക്ഷണയിൽ
കൊല്ലം: പതിനാറുകാരി പ്രസവിച്ച സംഭവത്തിൽ ഡിഎൻഎ പരിശോധന നടത്താൻ പോലീസ്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ചവറ തെക്കുംഭാഗം പോലീസ് പോക്സോ നിയമ...ഡ്യൂട്ടി കാർഡില്ലാതെ സർവീസ്; കെഎസ്ആർടിസി കണ്ടക്ടർക്ക് പിഴശിക്ഷ; അനധികൃതമായി സർവീസ് നടത്തിയെന്ന കുറ്റം
ചാത്തന്നൂർ: കെഎസ് ആർടിസിയുടെ ബസ് സർവീസ് നടത്തുന്ന കണ്ടക്ടർമാരുടെ കൈവശം കരുതേണ്ട സർവീസിനെ സംബന്ധിച്ച ആധികാരിക രേഖയായ ഡ്യൂട്ടി കാർഡില്ലാതെ സർവീസ്...ഗതാഗത നിയമലംഘനം; വാഹനങ്ങൾക്ക് എത്ര പിഴ ഉണ്ടെങ്കിലും ഓരോന്നായി അടയ്ക്കാൻ സംവിധാനം
ചാത്തന്നൂർ: ഗതാഗത നിയമലംഘനത്തിന് ഒരു വാഹനത്തിന് എത്ര പിഴ ശിക്ഷ കിട്ടിയിട്ടുണ്ടെങ്കിലും പിഴ ഓരോന്നായി അടയ്ക്കാൻ സംവിധാനമൊരുങ്ങുന്നു.ഒരാൾക്ക് വിവിധ കുറ്റങ്ങളിലായി പല...