വയനാട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ തനിക്ക് വൻ ഭൂരിപക്ഷം നൽകിയ വയനാട്ടിലെ ജനങ്ങളോട് നന്ദി പറഞ്ഞ് കോൺഗ്രസ് അധ്യക്ഷനും എംപിയുമായ രാഹുൽ ഗാന്ധി. വയനാട്ടിലെ നല്ലവരായ ജനങ്ങൾക്ക് നന്ദി അറിയിക്കുന്നുവെന്ന് പറഞ്ഞ രാഹുൽ, താൻ കേരളത്തിന്റെയാകെ പ്രതിനിധിയാണെന്നും വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് വിജയത്തിന് നന്ദി പറഞ്ഞ് മണ്ഡലത്തിൽ നടത്തിയ റോഡ് ഷോയിലാണ് അദ്ദേഹം ജനങ്ങളോടുള്ള നന്ദി അറിയിച്ചത്. കേരളത്തിനു വേണ്ടി സംസ്ഥാനത്തിന്റെ അകത്തും പുറത്തും പ്രവർത്തിക്കുമെന്നും രാഹുൽ പറഞ്ഞു.