ഏത് പനിയാണെന്ന് അറിയട്ടെ; പനിബാധിച്ച് മരിച്ചയാളുടെ മൃതദേഹം വിട്ടുനൽകാതെ കോട്ടയം മെഡിക്കൽ കോളജ്; പൂ​നൈ വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ നിന്നും റിസൾട്ട് വരട്ടെ; ബന്ധുക്കളോട് അധികൃതർ പറഞ്ഞകാര്യങ്ങളിങ്ങനെ…

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ​നി ബാ​ധി​ച്ച് മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് ന​ൽകു​ന്ന​തി​ന് ത​ട​സം. മൃ​ത​ദേ​ഹ​ത്തി​ൽനി​ന്ന് ശേ​ഖ​രി​ച്ച ര​ക്തം, ഉ​മി​നീ​ർ എ​ന്നി​വ​യു​ടെ പ​രി​ശോ​ധ​നാ ഫ​ലം പൂ​നൈ വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ നി​ന്നും ല​ഭി​ച്ച ശേ​ഷ​മേ മൃ​ത​ദേ​ഹം വി​ട്ടു ന​ൽ​കു​വാ​ൻ ക​ഴി​യൂ​വെ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചു. നി​പ പേ​ടി​യി​ലാ​ണ് മൃ​ത​ദേ​ഹം വി​ട്ടു​ന​ല്കാ​ത്ത​തെ​ന്നു ക​രു​തു​ന്നു. ഇ​തു​മൂ​ലം ഇ​ന്ന​ലെ മ​രി​ച്ച ചേ​ർ​ത്ത​ല കു​ത്തി​യ​തോ​ട് വേ​ല​പ്പ​റ​ന്പി​ൽ ജോ​ബി​ന്‍റെ (56) മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ക്കു​ന്നു.

ബു​ധ​നാ​ഴ്ച രാ​ത്രി​യി​ൽ എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ നി​ന്നാ​ണ് ജോ​ബി​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. രോ​ഗി​യു​ടെ കൂ​ടെ ബ​ന്ധു​ക്ക​ൾ ആ​രും ഇ​ല്ലാ​യി​രു​ന്നു. ക​ടു​ത്ത പ​നി ആ​യ​തി​നാ​ൽ മെ​ഡി​സി​ൻ ക്രി​റ്റി​ക്ക​ൽ കെ​യ​ർ യൂ​ണി​റ്റി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30ന് ​മ​രി​ച്ചു. ബ​ന്ധു​ക്ക​ൾ ആ​രും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

ജോ​ബ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​പ്പോ​ൾ ബ​ന്ധു​ക്ക​ളു​ടെ ഫോ​ണ്‍ ന​ന്പ​ർ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ന​ൽ​കി​യി​രു​ന്ന​തി​നാ​ൽ മ​ര​ണ​ശേ​ഷം പോ​ലീ​സ് ഫോ​ണ്‍ ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ട്ട് വി​വ​രം അ​റി​യി​ച്ചു. രാ​ത്രി​യോ​ടെ ബ​ന്ധു​ക്ക​ളെ​ത്തി മൃ​ത​ദേ​ഹം കൊ​ണ്ടു പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ച​പ്പോ​ഴാ​ണ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന മെ​ഡി​സി​ൻ ക്രി​റ്റി​ക്ക​ൽ കെ​യ​ർ യൂ​ണി​റ്റി​ലെ ഡോ​ക്ട​ർ​മാ​ർ മൃ​ത​ദേ​ഹം കൊ​ണ്ടു പോ​കു​ന്ന​തി​ന് ത​ട​സം ഉ​ന്ന​യി​ച്ച​ത്.

എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ നി​ന്നും പ​നി മൂ​ലം ചി​കി​ത്സ തേ​ടി​വ​ന്ന​തി​നാ​ൽ ഏ​തു ത​ര​ത്തി​ലു​ള്ള പ​നി​യാ​ണെ​ന്ന് ഉ​റ​പ്പു വ​രു​ത്തി​യ ശേ​ഷ​മേ മൃ​ത​ദേ​ഹം വി​ട്ടു​ത​രാ​ൻ ക​ഴി​യൂ​വെ​ന്ന നി​ല​പാ​ടി​ലാ​ണ് ഡോ​ക​ട്ർ​മാ​ർ. മൂ​ന്നു ദി​വ​സ​ത്തി​ന​കം പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ബി.​എ​സ്.​എ​ഫി​ൽ നി​ന്നും വി​ര​മി​ച്ച ജോ​ബ് മാ​താ​വി​നൊ​പ്പ​മാ​ണ് താ​മ​സം. ഭാ​ര്യ ആ​ൻ​സി രാ​ജ​സ്ഥാ​നി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സ് ആ​ണ്. മ​ക​ൻ ബെ​ൻ ജോ ​അ​മ്മ​യൊ​ടൊ​പ്പ​മാ​ണ് താ​മ​സി​ക്കു​ന്ന​ത്.

ര​ണ്ടു മാ​സം മു​ൻ​പ് രാ​ജ​സ്ഥാ​നി​ൽ നി​ന്നു ഹെർണിയ ചി​കി​ത്സ​യ്ക്ക് എ​റ​ണാ​കു​ള​ത്തെ പ്ര​മു​ഖ സ്വ​കാ​ര്യ ചി​കി​ത്സ​യ്ക്ക് എ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ വീ​ട് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​കി​ത്സ പൂ​ർ​ണ​മാ​ക്കു​വാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​തി​നി​ട​യി​ൽ പ​നി വ​ന്നെ​ങ്കി​ലും സ്വ​യം ചി​കി​ത്സ ന​ട​ത്തു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം പ​നി കൂ​ടു​ക​യും നാ​ട്ടി​ലു​ള്ള സ​ഹോ​ദ​ര​ങ്ങ​ളോ​ട് പ​റ​യാ​തെ ഒ​റ്റ​യ്ക്ക് എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടു​ക​യു​മാ​യി​രു​ന്നു. പ​നി ഗു​രു​ത​ര​മാ​യ​തി​നാ​ലും, ബ​ന്ധു​ക്ക​ൾ ആ​രും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ലും ജോ​ബി​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു .

Related posts