ഇന്ത്യയിൽ ക്രിക്കറ്റും ബോളിവുഡും ഇടകലർന്നു കിടക്കുന്നതാണെന്ന് പറയാറുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ് ലി തന്നെ ഉദാഹരണം. മാത്രമല്ല പല ക്രിക്കറ്റ് താരങ്ങളുടെ പേരും ബോളിവുഡ് താരങ്ങളുമായി ചേർത്ത് പല തവണ പറഞ്ഞു കേട്ടിട്ടുമുണ്ട്. എന്നാൽ ഇന്ത്യയുടെ സൂപ്പർ ബൗളർ ജസ്പ്രീത് ബുംറയുടെ ഹൃദയം കീഴടക്കിയത് ബോളിവുഡ് സുന്ദരികളല്ല. ഒരു മലയാളി സുന്ദരിയാണ്. മറ്റാരുമല്ല നമ്മുടെ അനുപമ പരമേശ്വരനാണ് ആ കക്ഷി.
ക്രിക്കറ്റ് കഴിഞ്ഞാൽ ബുംറയുടെ ഇഷ്ടങ്ങളിലൊന്ന് സിനിമയാണ്. ബുംറയുടെ ഇഷ്ട നടി നമ്മുടെ അനുപമയാണ്. ബുംറയുടെ ട്വിറ്റർ പേജ് നോക്കിയാൽ ഇക്കാര്യം മനസ്സിലാകും. ബുംറ ടിറ്ററിൽ 25 പേരെയാണ് ഫോളോ ചെയ്യുന്നത്. ഇതിൽ കൂടുതൽ ക്രിക്കറ്റ് താരങ്ങളാണ്.
ഇതിൽ ഒരേയൊരു നടിയുമുണ്ട്, അത് അനുപമ പരമേശ്വരനാണ്. മലയാള സിനിമയായ പ്രേമത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് അനുപമ പരമേശ്വരൻ. മലയാള സിനിമയിൽനിന്നു തെലുങ്കിലേക്കെത്തിയ അനുപമയ്ക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തെലുങ്കിലെ തിരക്കുളള നടിമാരിലൊരാളാണ് അനുപമ. ട്വിറ്ററിൽ അനുപമ പരമേശ്വന്റെ ട്വീറ്റുകൾ ബുംറ ലൈക്ക് ചെയ്യുന്നത് പതിവാണ്. ബുംറയുടെ ട്വീറ്റുകൾ അനുപമയും ലൈക്ക് ചെയ്യാറുണ്ട്.
നടിയായ അനുപമ അധികം വൈകാതെ തന്നെ സംവിധായിക വേഷവും അണിഞ്ഞേക്കും. അഭിനയത്തിനൊപ്പം സംവിധാനത്തിന്റെ പ്രാരംഭ പാഠങ്ങളും പഠിക്കുന്ന തിരക്കിലാണ് അനുപമ പരമേശ്വരൻ. ദുൽഖർ സൽമാൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിലാണ് അനുപമ പരമേശ്വരൻ സഹസംവിധായികയാവുന്നത്. ചിത്രത്തിൽ അനുപമ അഭിനയിക്കുന്നുമുണ്ട്.
അനുപമ പരമേശ്വരൻ ഏറെ നാളുകൾക്കു ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഇത്. എന്തായാലും ഈ സംഭവം മലയാളികളെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ബുറയുമായി സൗഹൃദം മാത്രമാണു ള്ളതെന്ന് ഈ വാർത്തയോട് അനുപമ പ്രതികരിച്ചു.