തി​ക്കോ​ടി ഡ്രൈ​വ് ഇ​ന്‍ ബീ​ച്ച്  ആ​ക്ര​മ​ണം;ര​ണ്ടുപേർ പി​ടി​യി​ല്‍; *ഡി​വൈ​എ​ഫ്ഐ മാ​ര്‍​ച്ചി​ല്‍ പ്ര​തി​ഷേ​ധ​മി​ര​മ്പി

പ​യ്യോ​ളി: തി​ക്കോ​ടി ഡ്രൈ​വ് ഇ​ന്‍ ബീ​ച്ചി​ല്‍ ദ​മ്പ​തി​ക​ളെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ടുപേ​ര്‍ പോ​ലീ​സ് പി​ടി​യി​ലാ​യി. തി​ക്കോ​ടി അ​യ്യി​ട്ട വ​ള​പ്പി​ല്‍ സ​ലീം (32), തി​ക്കോ​ടി പ​ള്ളി​പ്പ​റ​മ്പ​ത്തു മ​ന്‍​സൂ​ര്‍ (34) എ​ന്നി​വ​രാ​ണ് പ​യ്യോ​ളി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പേരാന്പ്ര കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​വ​ര്‍ റി​മാ​ൻഡിലാ​യി.

പ​ത്തുപേര്‍​ക്കെ​തി​രെ​യാ​ണ് പ​യ്യോ​ളി പോ​ലീ​സ് സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ലാ​യി​രു​ന്നു ഇ​വ​ര്‍. മ​റ്റ് പ്ര​തി​ക​ള്‍​ക്ക് വേ​ണ്ടി അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.ഇ​ന്ന​ലെ ആ​ക്ര​മ​ണം ന​ട​ന്ന തി​ക്കോ​ടി ഡ്രൈ​വ് ഇ​ന്‍ ബീ​ച്ചി​ലേ​ക്ക് ഡി​വൈ​എ​ഫ്ഐ പ​യ്യോ​ളി ബ്ലോക്ക് ക​മ്മ​ിറ്റി ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ പ്ര​തി​ഷേ​ധ​മി​ര​മ്പി.

വൈ​കീ​ട്ട് തി​ക്കോ​ടി പ​ഞ്ചാ​യ​ത്ത് ബ​സാ​റി​ല്‍ നി​ന്നാ​രം​ഭി​ച്ച മാ​ര്‍​ച്ചി​ന് ഡി​വൈ​എ​ഫ്ഐ പ​യ്യോ​ളി ബ്ലോക്ക് സെ​ക്ര​ട്ട​റി എ.​കെ. ഷൈ​ജു, ബ്ലോക്ക് പ്ര​സി​ഡ​ന്‍റ് പി. ​അ​നൂ​പ്, എ.​വി. ഷി​ബു, എ.​കെ. ര​ജീ​ഷ്, ടി. ​നി​ത്തു, എം. ​ടി. ര​ഞ്ജി​ത്ത് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് സി​പി​എം പ​യ്യോ​ളി ഏ​രി​യ സെ​ക്ര​ട്ട​റി എം.​പി. ഷി​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.

Related posts