റി​ക്കാ​ർ​ഡു​ക​ൾ മോ​ദി ത​ക​ർ​ക്കും, 2047 വ​രെ ബി​ജെ​പി ഭ​രി​ക്കും: രാം ​മാ​ധ​വ്

അ​ഗ​ർ​ത്ത​ല: ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം തു​ട​ർ​ച്ച​യാ​യി കേ​ന്ദ്ര ഭ​ര​ണം ന​ട​ത്തി​യെ​ന്ന കോ​ണ്‍​ഗ്ര​സി​ന്‍റെ പേ​രി​ലു​ള്ള റി​ക്കാ​ർ​ഡ് ബി​ജെ​പി ത​ക​ർ​ക്കു​മെ​ന്ന് ബി​ജെ​പി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാം ​മാ​ധ​വ്. സ്വാ​ത​ന്ത്ര്യ​ല​ബ്ദി​യു​ടെ നൂ​റാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന 2047 വ​രെ ബി​ജെ​പി രാ​ജ്യം തു​ട​ർ​ച്ച​യാ​യി ഭ​രി​ക്കു​മെ​ന്നും ത്രി​പു​ര​യി​ലെ അ​ഗ​ർ​ത്ത​ല​യി​ൽ സം​സാ​രി​ക്ക​വെ രാം ​മാ​ധ​വ് പ​റ​ഞ്ഞു.

മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബി​ജെ​പി​യാ​ണ് രാ​ജ്യ​ത്തി​ന്‍റെ വ​ർ​ത്ത​മാ​ന​വും ഭാ​വി​യും. ദേ​ശീ​യ​ത​യാ​ണ് ബി​ജെ​പി​യു​ടെ ഡി​എ​ൻ​എ. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​നാ​യി സൈ​നി​ക നേ​ട്ട​ങ്ങ​ൾ ബി​ജെ​പി ഉ​പ​യോ​ഗി​ക്കി​ല്ലെ​ന്നും രാം ​മാ​ധ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യു​ടെ വോ​ട്ടി​ൽ ആ​റു കോ​ടി​യു​ടെ വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts