അ​ണ്ട​ർ 19 ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​ൽ ഇ​ടം​പി​ടി​ക്കാ​ൻ ക​ട്ട​പ്പ​ന​ക്കാ​ര​ൻ

ക​ട്ട​പ്പ​ന: അ​ണ്ട​ർ 19 ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന പ​രി​ശീ​ല​ന ക്യാ​ന്പി​ൽ ക​ട്ട​പ്പ​ന സ്വ​ദേ​ശി​യും. ക​ട്ട​പ്പ​ന വ​ലി​യ​പാ​റ വ​ള്ളോ​മാ​ലി​ൽ ജ​യ്മോ​ൻ -എ​ൽ​സി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ നി​ർ​മ​ലാ​ണ് ഫാ​സ്റ്റ് ബൗ​ള​റാ​യി ഇ​ന്ത്യ​ൻ ടീ​മി​ൽ ക​ളി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്.

രാ​ജ​ക്കാ​ട് എ​ൻ​ആ​ർ സി​റ്റി സ്കൂ​ളി​ൽ ഏ​ഴാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്പോ​ഴാ​ണ് ക്രി​ക്ക​റ്റ് ക​ളി​ച്ചു​തു​ട​ങ്ങി​യ​ത്. ബൗ​ളിം​ഗി​ലെ മി​ക​വ് ജി​ല്ലാ ടീ​മി​ലും കേ​ര​ള ടീ​മി​ലും എ​ത്തി​ച്ചു. മൂ​ന്നു​വ​ർ​ഷ​മാ​യി കേ​ര​ള ടീ​മി​ലെ ഫാ​സ്റ്റ് ബൗ​ള​റാ​ണ് നി​ർ​മ​ൽ.

ക​ഴി​ഞ്ഞ​മാ​സം ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ ന​ട​ന്ന ഒ​രു​മാ​സ​ത്തെ പ​രി​ശീ​ല​ന​ത്തി​ൽ നാ​ലു ക​ളി​ക​ളി​ൽ നി​ന്നാ​യി 18 വി​ക്ക​റ്റു​ക​ളാ​ണ് നേ​ടി​യ​ത്. ഇ​തോ​ടെ ദേ​ശീ​യ പ​രി​ശീ​ല​ന ക്യാ​ന്പി​ലേ​ക്ക് പ്ര​വേ​ശ​നം ല​ഭി​ക്കു​ക​യാ​യി​രു​ന്നു.

കേ​ര​ള​ത്തി​ൽ​നി​ന്നും നി​ർ​മ​ൽ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ​ക്ക് മാ​ത്ര​മേ അ​വ​സ​രം ല​ഭി​ച്ചു​ള്ളൂ. ക്യാ​ന്പി​ലും മി​ക​വ് പു​ല​ർ​ത്തി​യാ​ൽ ദേ​ശീ​യ ടീ​മി​ൽ ഇ​ടം​പി​ടി​ക്കാ​നാ​കും. ഇ​തി​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് നി​ർ​മ​ൽ.

Related posts