നാദാപുരം: പുറമേരി പഞ്ചായത്തിന്റെയും വേളം പഞ്ചായത്തിന്റെയും അതിര്‍ത്തിയിലുള്ള എറുമ്പകുനി ചേരാപുരം പ്രദേശത്തുകാർ മതസൗഹാർദത്തിൽ പുതുമാതൃക തീർത്തു. ഒറ്റ ബോര്‍ഡില്‍ പള്ളിയുടെയും ക്ഷേത്രത്തിന്റെയും പേരും ചിത്രങ്ങളും ആലേഖനം ചെയ്താണ് നാടിന്റെ മനസ് ഇവർ വെളിവാക്കിയത്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശിവ ക്ഷേത്രത്തിന്റെയും ജിലാനി ജുമാ മസ്ജിദിന്റെയും പേര് ഒരു ബോര്‍ഡില്‍ നാമകരണം ചെയ്തത് പുതിയ സൗഹൃദവും കൂട്ടായ്മയും രൂപപ്പെടാന്‍ ഇടയാക്കിയതായി നാട്ടുകാര്‍ പറഞ്ഞു.
പതിറ്റാണ്ടുകള്‍ പഴക്കമുള്ള ജുമാ മസ്ജിദില്‍ നിസ്കാരത്തിനും ശിവ ക്ഷേത്രത്തില്‍ ശിവരാത്രി നാളിലും പ്രത്യേക ദിവസങ്ങളിലും നിരവധി പേരാണ് എത്തുന്നത്. ഇവിടെ എത്തുവര്‍ക്കും ഒരു ബോര്‍ഡില്‍ പള്ളിയുടെയും അമ്പലത്തിന്റെ പേരുകള്‍ അടയാളപ്പെടുത്തിയത് കൗതുകത്തോടെയാണ് വീക്ഷിക്കുന്നത്. മനസുകളെ ഒന്നിപ്പിക്കുന്ന ഈ ദൗത്യം സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയായിട്ടുണ്ട്.