കടുത്ത ചൂടിൽ നിന്നും രക്ഷനേടുവാനായി ചെമ്പിൽ നിറച്ച വെള്ളത്തിൽ ഇറങ്ങിയിരുന്ന് പ്രാർഥിച്ച് പൂജാരിമാർ. കർണാടകയിലെ അൾസൂറിലെ സംഷ്വരാ ക്ഷേത്രത്തിലാണ് ഏറെ ആശ്ചര്യമുണർത്തിയ ചടങ്ങുകൾ നടന്നത്.
കൊടും ചൂട് കാരണം ഭയങ്കരമായി ബുദ്ധിമുട്ടിയിരുന്ന പ്രദേശത്ത് മഴ ലഭിക്കുവാനായി ആണ് പ്രത്യേകമായ പൂജ നടത്തിയത്. പ്രായമായ പൂജാരിയും യുവാവായ പൂജാരിയുമാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. കൈകളിൽ മൊബൈൽ ഫോണും പിടിച്ചാണ് ഇരുവരും ചെമ്പിൽ ഇരുന്നത്.
വാർത്ത ഏജൻസിയായ എഎൻഐ പുറത്തുവിട്ട ചിത്രങ്ങൾ ഏറെ ചർച്ചാവിഷയമാകുകയാണ്.
Bengaluru: Pooja performed at Someshwara temple in Halasuru yesterday for better monsoon. #Karnataka pic.twitter.com/Pe8Fo91MMU
— ANI (@ANI) June 7, 2019