കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിന്ന് കഴിഞ്ഞ ആറു മാസത്തിനിടെ പതിനായിരത്തിലധികം വിദേശികളെ നാടുകടത്തി. തൊഴിൽനിയമവും താമസനിയമവും ലംഘിച്ചതിനാണ് ഇവരെ തിരിച്ചയച്ചത്. കുവൈറ്റിലേക്ക് മടങ്ങിവരാനാവാത്ത വിധം വിരലടയാളം രേഖപ്പെടുത്തിയാണ് ഇവരെ നാടുകടത്തിയത്.
രാജ്യത്ത് യാചനയും അനധികൃത താമസവും വർധിച്ചതോടെയാണ് അധികൃതർ പരിശോധന ശക്തമാക്കിയത്. റംസാൻ മാസത്തിൽ 320 പേരെ പിടികൂടിയിരുന്നു. ഇവരെ ഉടൻ നാടുകടത്തും. റംസാനിൽ യാചന നടത്തിയതിന് പിടിക്കപ്പെട്ട 50 പേരെ നടകടത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
അനധികൃത താമസത്തിന് പിടിയിലാകുന്നവരിൽ ഭൂരിഭാഗവും ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. എന്നിവിടങ്ങളിൽനിന്നുള്ളവരാണ്. പിടിയിലായവരെ ഒരാഴ്ചക്കകം എല്ലാവരെയും നാടുകടത്തുമെന്നാണ് റിപ്പോർട്ട്.