ലണ്ടൻ: വിക്കറ്റ് കീപ്പിംഗ് ഗ്ലൗസിന്റെ പേരിലുള്ള വിവാദങ്ങൾക്ക് അവസാനം കുറിച്ച് ഇന്ത്യൻ താരം എം.എസ്. ധോണി. ലോകകപ്പിലെ ഇന്ത്യയുടെ രണ്ടാം മത്സരത്തിൽ ധോണി ഇറങ്ങിയത് സൈനിക മുദ്ര ഇല്ലാത്ത ഗ്ലൗസ് അണിഞ്ഞുകൊണ്ടാണ്.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തിൽ കരസേനയുടെ ബലിദാൻ ചിഹ്നം ആലേഖനം ചെയ്ത ഗ്ലൗസ് ധരിച്ചാണ് ധോണി ഇറങ്ങിയത്. ഇത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.
ഐസിസി നിയമം അനുസരിച്ച് കളിക്കാർ വാണിജ്യ, മത, സൈനിക അടയാളങ്ങൾ അണിയാൻ പാടില്ല.