ബാരിക്കേഡ് തകർത്ത് പാഞ്ഞെത്തിയ കാർ ബൈക്ക് യാത്രികരെ ഇടിച്ചു തെറുപ്പിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ചെന്നൈയിലെ മാപ്പേഡു അഗരം മെയിൻ റോഡിലാണ് സംഭവം നടന്നത്.
രണ്ട് ബൈക്കുകളിൽ സഞ്ചരിച്ച മൂന്ന് യാത്രികർക്കാണ് ഗുരുതരമായി പരിക്കേറ്റത്. അപകടത്തിനു ശേഷം കാർ നിർത്താതെ പോകുകയായിരുന്നു. അപകടത്തിന് കാരണമായ കാർ അതേ ദിവസം തന്നെ മറ്റൊരു അപകടമുണ്ടാക്കിയതായി റിപ്പോർട്ടുകളുണ്ട്. പോലീസ് കേസ് രജിസ്ട്രർ ചെയ്ത് അന്വേഷണം ആരംഭിച്ചു.