തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെയുള്ള എയ്ഡഡ് സ്കൂളുകളിലും വിദ്യാഭ്യാസ ഓഫീസുകളിലും വിജിലൻസ് റെയ്ഡ്. ‘ഓപ്പറേഷൻ ഈഗിൾ വാച്ച്’ എന്ന പേരിൽ സംസ്ഥാന വ്യാപകമായി 45 ഓളം എയ്ഡഡ് സ്കൂളുകളിലും 15 ഓളം വിദ്യാഭ്യാസ ഓഫീസുകളിലുമാണ് (DEO/AEO) വിജിലൻസ് മിന്നൽ പരിശോധന നടന്നത്. ഉച്ചയ്ക്ക് 12 മുതലായിരുന്നു മിന്നൽ പരിശോധന.
റെയ്ഡിൽ മലപ്പുറത്തെ ഹയർസെക്കൻഡറി ഉപഡയറക്ടറുടെ ഓഫീസിൽ നിന്ന് കണക്കിൽപെടാത്ത ഒരു ലക്ഷം രൂപ വിജിലൻസ് സംഘം പിടിച്ചെടുത്തു. ജൂനിയർ സൂപ്രണ്ട് ശ്രീകുമാറിൽ നിന്നാണ് പണം പിടിച്ചെടുത്തത്.
എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകളും സ്കൂളുകളിലെ പിടിഎ കമ്മിറ്റികളും ചേർന്ന് വിദ്യാർഥികളുടെ പ്രവേശന സമയത്ത് നടത്തുന്ന സാമ്പത്തിക ക്രമക്കേടുകളും അനധികൃത പണ പിരിവും കണ്ട് പിടിക്കുന്നതിന് വേണ്ടിയായിരുന്നു റെയ്ഡ്.