ന്യൂഡൽഹി: ആദ്യ കാബിനറ്റ് യോഗത്തിൽ മന്ത്രിമാർക്കു നിർദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൃത്യസമയത്ത് ഓഫീസിൽ എത്തണമെന്നും വീട്ടിലിരുന്നുള്ള ജോലി ഒഴിവാക്കണമെന്നും മന്ത്രിമാരോട് മോദി ആവശ്യപ്പെട്ടു.
പ്രവർത്തകരുമായും എംഎൽഎമാരുമായും കൂടിക്കാഴ്ച നടത്താൻ സമയം കണ്ടെത്തണം. മന്ത്രിമാർ ഒന്പതരയ്ക്കുതന്നെ ഓഫീസിൽ എത്തണം. കാബിനറ്റ് മന്ത്രിമാർ സഹമന്ത്രിമാരുമായി പ്രധാന ഫയലുകൾ പങ്കുവയ്ക്കണം. പാർലമെന്റ് ചേരുന്ന 40 ദിവസത്തേക്ക് രാജ്യത്തിന് പുറത്തേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും മോദി ആവശ്യപ്പെട്ടു. ആദ്യമായി മന്ത്രിമാരാകുന്നവർക്ക് മാർഗദർശികളായി പ്രവർത്തിക്കണമെന്ന് മുതിർന്ന മന്ത്രിമാരോടു മോദി നിര്‍ദേശിച്ചു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ കൃത്യസമയത്ത് ഓഫീസിൽ എത്തിയതുകൊണ്ടു ദിവസേന ചെയ്ത് തീർക്കേണ്ട ജോലികളുടെ രൂപരേഖ തയാറാക്കാൻ തനിക്കു കഴിഞ്ഞെന്നു പറഞ്ഞ മോദി, അഞ്ചു വർഷത്തേക്കുള്ള അജൻഡ തയാറാക്കാൻ മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടു.