നയൻതാര നായികയാകുന്ന കൊലൈയുതിർ കാലത്തിന്റെ റിലീസ് മദ്രാസ് ഹൈകോടതി തടഞ്ഞു. സിനിമയുടെ പേരിനെ സംബന്ധിച്ച തർക്കമാണ് പ്രശ്നത്തിന് കാരണം.
അന്തരിച്ച എഴുത്തുകാരൻ സുജാത രംഗരാജന്റെ നോവലിന്റെ പേരാണ് കൊലൈയുതിർ കാലം. ഈ പേരിന്റെ പകർപ്പവകാശം സംവിധായകൻ ബാലാജി കുമാർ സ്വന്തമാക്കിയിരുന്നു. തന്റെ അനുമതി ഇല്ലാതെ പേര് ഉപയോഗിക്കുവാൻ സാധിക്കില്ലെന്ന് കാണിച്ച് ബാലാജി സമർപ്പിച്ച ഹർജിയെ തുടർന്നാണ് കോടതി റിലീസ് തടഞ്ഞത്.
ജൂണ്‍ 14നായിരുന്നു സിനിമയുടെ റിലീസ് തീരുമാനിച്ചിരുന്നത്. ചക്രി തൊലേറ്റിയാണ് സിനിമ നിർമിക്കുന്നത്. വാഷു ബഗ്നാനിയാണ് സിനിമയുടെ നിർമാതാവ്.