കുഞ്ഞിന് ജന്മം നൽകി കഴിഞ്ഞ് അരമണിക്കൂറിനു ശേഷം യുവതി പരീക്ഷ എഴുതി. എത്യോപ്യയിൽ നിന്നുള്ള 21 വയസുകാരിയാണ് പ്രസവിച്ച് ഒരു മണിക്കൂറ് തികയുന്നതിനു മുമ്പ് ആശുപത്രി കിടക്കയിൽ ഇരുന്ന് പരീക്ഷ എഴുതിയത്.
പ്രസവത്തിനു മുൻപ് പരീക്ഷ എഴുതാൻ സാധിക്കുമെന്നാണ് ഇവർ കരുതിയിരുന്നത്. എന്നാൽ റംസാൻ അവധി പ്രമാണിച്ച് പരീക്ഷ മാറ്റിവച്ചിരുന്നു. തുടർന്ന് പരീക്ഷയ്ക്ക് നിശ്ചയിച്ച ദിവസം തന്നെ ഡോക്ടർമാർ ഇവരുടെ പ്രസവത്തിനുള്ള തീയതിയും തീരുമാനിച്ചു.
എന്ത് സംഭവിച്ചാലും പരീക്ഷ എഴുതണം എന്ന് തീരുമാനിച്ചുറപ്പിച്ച ഇവർക്ക് ഇതിനുള്ള സൗകര്യം ആശുപത്രി അധികൃതരും അധ്യാപകരും ചെയ്തു നൽകുകയായിരുന്നു. തുടർന്ന് തന്റെ കുഞ്ഞിന് ജന്മം നൽകിയതിനു ശേഷം ഇവർ ആശുപത്രിക്കിടക്കയിൽ ഇരുന്ന് പരീക്ഷ എഴുതി. കുട്ടി പൂർണ ആരോഗ്യത്തോടെയാണെന്നാണ് ആശുപത്രി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.