മഹേഷിന്റെ പ്രതികാരത്തിൽ കണ്ട ആ നാടൻ പെണ്കുട്ടിയല്ല അപർണ ബാലമുരളി. തകർപ്പൻ ലുക്കിൽ അപർണ എത്തിയിരിക്കുകയാണ്. ചലച്ചിത്ര താരങ്ങളുടെ കിടിലൻ ഫോട്ടോഷൂട്ടുകൾ നടത്തുന്ന ജെഎഫ്ഡബ്ല്യു തന്നെയാണ് അപർണയെ ഫോക്കസ് ചെയ്തത്.
വേറിട്ട ഗെറ്റപ്പിലാണ് അപർണ ബാലമുരളിയെത്തിയത്. വ്യത്യസ്തമായി ഡിസൈൻ ചെയ്ത വസ്ത്രങ്ങളാണ് അപർണ ധരിച്ചത്. ശ്രദ്ധേയമായ കഥാപാത്രങ്ങൾ കൊണ്ട് മലയാളികളെ കൈയിലെടുത്ത താരമാണ് അപർണ. കുറച്ച് ചിത്രങ്ങലെ അപർണയ്ക്കുള്ളൂവെങ്കിലും മഹേഷിന്റെ പ്രതികാരം എന്ന ഒറ്റ ചിത്രം മതി അപർണയെ ഓർക്കാൻ.