“വോ​ട്ട് വെ​ട്ടിമാ​റ്റി​യ​ത് ശു​ദ്ധീ​ക​ര​ണ യ​ജ്ഞം’; ഉ​ത്ത​ര​വാ​ദി ബി​എ​ൽ​ഒ​മാ​രെന്നു വി​വ​രാ​വ​കാ​ശ മ​റു​പ​ടി

സ്വ​ന്തം​ലേ​ഖ​ക​ൻ
തൃ​ശൂ​ർ: വോ​ട്ട​ർപ​ട്ടി​ക​യി​ൽനി​ന്നു വോ​ട്ട് വെ​ട്ടിമാ​റ്റാ​ൻ നി​ർ​ദേശി​ച്ച​ത് ഇ​ല​ക‌്ഷ​ൻ ക​മ്മീ​ഷ​നാ​ണെ​ന്ന് ഇ​ല​ക്്ഷ​ൻ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​റു​ടെ രേ​ഖാ​മൂ​ല​മു​ള്ള മ​റു​പ​ടി. വോ​ട്ട് വെ​ട്ടിമാ​റ്റി​യ​തി​ന്‍റെ വി​വ​ര​ങ്ങ​ൾ ന​ല്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​വ​രാ​വ​കാ​ശരേ​ഖ പ്ര​കാ​രം ജില്ലാ ക​ള​ക്ട​ർ​ക്കു ന​ൽ​കി​യ അ​പേ​ക്ഷ​യി​ലാ​ണ് ത​ഹ​സി​ൽ​ദാ​ർ മ​റു​പ​ടി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

2016ലെ ​ശു​ദ്ധീ​ക​ര​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ​ന​ട​പ​ടിയെന്നു മറുപടിയിൽ പറയുന്നു. വോ​ട്ട​ർ​പ​ട്ടി​ക​യി​ൽനി​ന്ന് പേ​ര് വെ​ട്ടിമാ​റ്റാ​ൻ ബി​എ​ൽ​ഒ​യ്ക്ക് ആ​രാ​ണ് നി​ർ​ദേശം ന​ൽ​കി​യ​തെ​ന്ന ചോ​ദ്യ​ത്തി​ന്, വോ​ട്ട​ർപ​ട്ടി​ക ശു​ദ്ധീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ല​ക്്ഷ​ൻ ക​മ്മീ​ഷ​ന്‍റെ നി​ർ​ദേശാ​നു​സ​ര​ണ​മാ​ണ് ചെ​യ്ത​തെ​ന്നാ​ണ് മ​റു​പ​ടി ലഭിച്ചത്. ബൂ​ത്ത് ലെ​വ​ൽ ഓ​ഫീ​സ​ർ നല്കിയ റി​പ്പോ​ർ​ട്ടാ​ണ് അ​ടി​സ്ഥാ​നം.

എ​ന്നാ​ൽ, പ​ത്തു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ഒ​രേ സ്ഥ​ല​ത്തുത​ന്നെ താ​മ​സി​ക്കു​ക​യും മു​ന്പു ന​ട​ന്ന തെ​ര​ഞ്ഞ​ടു​പ്പു​ക​ളി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​വ​രു​ടെ പേ​രു​ക​ൾ എ​ങ്ങ​നെ വെ​ട്ടിമാ​റ്റി​യെ​ന്നതിനു ബി​എ​ൽ​ഒ​മാ​ർ​ക്കും മ​റു​പ​ടി​യി​ല്ല. പേ​രു വെ​ട്ടിമാ​റ്റു​ന്ന​തി​നു​മു​ന്പ് ആ​രോ​ടൊ​ക്കെ​യാ​ണ് അ​ന്വേ​ഷി​ച്ച​തെ​ന്ന ചോ​ദ്യ​ത്തി​നു പ്രാ​ദേ​ശി​ക​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ന്ന ഒ​ഴു​ക്ക​ൻരീ​തി​യി​ലു​ള്ള മ​റു​പ​ടി​യാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഇ​ല​ക്്ഷ​ൻ ക​മ്മീ​ഷ​നാ​ണ് മു​ഖ്യപ്ര​തി​യെ​ന്ന രീ​തി​യി​ലാ​ണ് ബി​എ​ൽ​ഒ​മാ​ർ കൈ​യൊ​ഴി​യു​ന്ന​ത്. ബി​എ​ൽ​ഒ​മാ​രു​ടെ റി​പ്പോ​ർ​ട്ട് ശ​രി​യാ​ണോ​യെ​ന്നു പ​രി​ശോ​ധി​ക്കാ​തെ ഇ​ല​ക്ട​റ​ൽ ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫീ​സ​റാ​ണ് പേ​രു വെ​ട്ടി​മാ​റ്റി​യ​തി​ന്‍റെ രേ​ഖ​യി​ൽ ഒ​പ്പി​ട്ടി​രി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ റി​പ്പോ​ർ​ട്ട് പ​രി​ശോ​ധി​ക്കാ​തെ ഒ​പ്പി​ട്ട​താ​ണ് ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളു​ടെ വോ​ട്ടു​ക​ൾ വെ​ട്ടിമാ​റ്റാ​ൻ കാ​ര​ണ​മാ​യ​തെ​ന്നു പ​റ​യു​ന്നു.

ബി​എ​ൽ​ഒ​മാ​ർ പ്രാ​ദേ​ശി​കാ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു​വെ​ങ്കി​ൽ എ​ങ്ങ​നെ​യാ​ണ് സ്ഥി​ര​മാ​യി താ​മ​സി​ക്കു​ന്ന​വ​ർ വോ​ട്ട​ർപ​ട്ടി​ക​യി​ൽനി​ന്നു പു​റ​ത്താ​യ​തെ​ന്നാ​ണ് വോ​ട്ട് വെ​ട്ടി​മാ​റ്റി​യ​വ​രു​ടെ ചോ​ദ്യം. വോ​ട്ട് വെ​ട്ടിമാ​റ്റി​യ സം​ഭ​വം നി​സാ​ര​മാ​ക്കി ത​ള്ളി​ക്ക​ള​യാ​നാ​ണ് ഇ​ല​ക്്ഷ​ൻ ക​മ്മീ​ഷ​ന്‍റെ നീ​ക്കം.

Related posts