കോഴിക്കോട്: പോലീസിന്റെ ഫേസ്ബുക്ക് പേജിലിട്ട ബൈക്ക് മോഷണ ദൃശ്യങ്ങള്‍ വൈറല്‍ . കോഴിക്കോട് സിറ്റി പോലീസിന് കീഴിലുള്ള വെള്ളയില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയുടെ ദൃശ്യങ്ങളാണ് പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലിട്ടത്.
ഫേസ്ബുക്ക് പേജില്‍ പോസ്റ്റിട്ടത് ശ്രദ്ധയില്‍പെട്ട പരാതിക്കാര്‍ പോലീസിന് നന്ദിപറഞ്ഞതോടെ ആശ്വസിപ്പിക്കാനും പോലീസ് മറന്നില്ല. “ധൈര്യമായിരിക്കൂ. ഈ പേജിനെ ഇഷ്ടപ്പെടുന്ന ചങ്കുകള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്, നമുക്കിവനെ പൂട്ടാം’ എന്ന ഉറപ്പാണ് പോലീസ് നല്‍കിയത്. പോസ്റ്റിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 1000 ത്തിലേറെ പേരാണ് ഷെയര്‍ ചെയ്തത്. 2300 ലേറെ പേര് ലൈക്ക് ചെയ്തിട്ടുണ്ട്. 402 കമന്റുകളും ലഭിച്ചിട്ടുണ്ട്.
അതേസമയം പ്രതിയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടാന്‍ നല്കിയ നമ്പര്‍ തെറ്റായാണ് നല്‍കിയിട്ടുള്ളത്. വെള്ളയില്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസാണെങ്കിലും കോഴിക്കോട് സിറ്റിയിലെ തന്നെ ചേവായൂര്‍ പോലീസിന്റെ നമ്പറാണ് ഫേസ്ബുക്കിലുള്ളത്. ബൈക്ക് മോഷ്ടാവിനെ കുറിച്ച് ആരും ഫോണില്‍ ബന്ധപ്പെട്ടിട്ടില്ലെന്ന് ചേവായൂര്‍ പോലീസും അറിയിച്ചു.
ഇക്കഴിഞ്ഞ 11 നാണ് കോഴിക്കോട് ചെറൂട്ടി റോഡ് നാലാം റെയില്‍വെ ഗേറ്റിന് സമീപം ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ട എല്‍ഫീല്‍ഡ് ബൈക്ക് മോഷ്ടിച്ചത്. വയനാട് പുല്‍പ്പള്ളി നെല്ലാടന്‍ വീട്ടില്‍ അജിത്തിന്റെ കെഎല്‍ 73 ബി 5457 നമ്പര്‍ റോയല്‍ എല്‍ഫീല്‍ഡ് ക്ലാസിക് 350 ബൈക്കാണ് മോഷണം പോയത്. ഉച്ചഭക്ഷണത്തിന് പുറത്ത് പോയി അജിത്ത് ഓഫീസില്‍ മടങ്ങിയെത്തുമ്പോള്‍ ബൈക്ക് ഓഫീസിന് മുന്‍വശം തന്നെയുണ്ടായിരുന്നു.
ഡ്യൂട്ടി കഴിഞ്ഞ് വൈകീട്ട് ആറു മണിയ്ക്ക് ഇറങ്ങിയപ്പോഴാണ് ബൈക്ക് മോഷണം പോയ വിവരം അറിയുന്നത്. തുടര്‍ന്ന് തൊട്ടപ്പുറത്തെ സിസിസിടിവി ക്യാമറ പരിശോധിച്ചപ്പോള്‍ നീല ഷര്‍ട്ടും കറുത്ത പാന്റ്സും ധരിച്ച ഒരു യുവാവ് ബൈക്ക് മോഷ്ടിച്ചുകൊണ്ടുപോവുന്ന ദൃശ്യം ശ്രദ്ധയില്‍പെട്ടു. സിസിടിവി ദൃശ്യം സഹിതം വെള്ളയില്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഈ ദൃശ്യങ്ങളാണ് പോലീസ് ഫേസ്ബുക്കിലിട്ടത്.