അന്നത്തെ സംഭവത്തിന്റെ പകവീട്ടലോ ഇത് ഹെല്‍മറ്റ് ധരിക്കാത്തതിനു അറസ്റ്റും പീഡനവും; മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

തി​രൂ​ർ :പോ​ലീ​സ് അ​കാ​ര​ണ​മാ​യി അ​റ​സ​റ്റ് ചെ​യ്ത് പീ​ഡി​പ്പി​ച്ചെ​ന്ന് പ​രാ​തി. ക​ൽ​പ​ക​ഞ്ചേ​രി ത​യ്യി​ൽ കോ​ത​ക​ത്ത് കു​ഞ്ഞി​മു​ഹ​മ്മ​ദാ​ണ് പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രെ രം​ഗ​ത്തു​വ​ന്ന​ത്. ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​ത്ത​തി​ന് നി​യ​മാ​നു​സൃ​ത​മു​ള്ള പി​ഴ അ​ട​യ്ക്കാ​ൻ ത​യാ​റാ​യി​ട്ടും തി​രൂ​ർ ട്രാ​ഫി​ക് പോ​ലീ​സ് അ​കാ​ര​ണ​മാ​യി അ​റ​സ​റ്റ് ചെ​യ്ത് മ​ണി​ക്കൂ​റു​ക​ളോ​ളം സ്റ്റേ​ഷ​നി​ൽ ത​ട​ഞ്ഞു​വ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നു കു​ഞ്ഞു​മു​ഹ​മ്മ​ദ് തി​രൂ​രി​ൽ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം തി​രൂ​രി​ൽ ന​ട​ന്ന സി​റ്റിം​ഗി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ പോ​ലീ​സി​ന്‍റെ റി​പ്പോ​ർ​ട്ട് തേ​ടി. ഏ​പ്രി​ൽ മൂ​ന്നി​നു ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ പു​ത്ത​ന​ത്താ​ണി​യി​ൽ നി​ന്നു തി​രൂ​രി​ലേ​ക്ക് വ​ര​വെ ട്രാ​ഫി​ക് പോ​ലീ​സ് കൈ​കാ​ണി​ച്ചു.

ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​ത്ത​തി​നാ​ൽ 100 രൂ​പ പി​ഴ​യ​ട​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ത​ന്‍റെ കൈ​യി​ൽ പ​ണ​മി​ല്ലാ​തി​രു​ന്ന​തി​നാ​ൽ കോ​ട​തി​യി​ലേ​ക്ക് ര​ശീ​ത് എ​ഴു​തി​ത്ത​ന്നാ​ൽ അ​വി​ടെ അ​ട​ച്ചോ​ളാ​മെ​ന്നു മ​റു​പ​ടി പ​റ​ഞ്ഞു. എ​ന്നാ​ൽ അ​തി​ന് ത​യാ​റാ​കാ​തെ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് സി​ഐ​യു​ടെ മു​ന്നി​ൽ ഹാ​ജ​രാ​ക്കി.

പി​ന്നീ​ട് ലോ​ക്ക​പ്പി​ൽ ത​ള്ളു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി. രാ​വി​ലെ 10.30 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 വ​രെ തി​രൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ർ​ത്തി. ഇ​തി​നി​ടെ മ​ല​പ്പു​റം എ​സ്പി ഓ​ഫീ​സി​ൽ വി​ളി​ച്ച് പ​രാ​തി പ​റ​ഞ്ഞ​തി​ന്‍റെ പേ​രി​ൽ ഫോ​ണും വാ​ങ്ങി​വ​ച്ചു. നാ​ലു മ​ണി​യോ​ടെ ജാ​മ്യ​ക്കാ​ർ എ​ത്തി​യ​പ്പോ​ൾ മാ​ത്ര​മാ​ണ് വി​ട്ട​യ​ച്ച​ത്.

സ്കൂ​ട്ട​ർ ചോ​ദി​ച്ച​പ്പോ​ൾ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാം എ​ന്നാ​യി​രു​ന്നു മ​റു​പ​ടി​യെ​ന്നും കു​ഞ്ഞു​മു​ഹ​മ്മ​ദ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. തി​രൂ​ർ സ്റ്റേ​ഷ​നി​ലെ ഒ​രു പോ​ലീ​സു​കാ​ര​നു​മാ​യി നാ​ലു വ​ർ​ഷം മു​ന്പ് വാ​ഹ​ന​പാ​ർ​ക്കിം​ഗി​നെ ചൊ​ല്ലി ചെ​റി​യ ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ പ​ക​വീ​ട്ട​ലാ​ണോ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​തെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും കു​ഞ്ഞു​മു​ഹ​മ്മ​ദ് പ​റ​ഞ്ഞു.

സം​ഭ​വം ന​ട​ന്ന് പി​റ്റേ​ദി​വ​സം ത​ന്നെ രേ​ഖാ​മൂ​ലം എ​സ്പി​ക്ക് പ​രാ​തി ന​ൽ​കി. പ​രാ​തി അ​ന്വേ​ഷി​ക്കാ​ൻ തി​രൂ​ർ ഡി​വൈ​എ​സ്പി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യെ​ങ്കി​ലും ന​ട​പ​ടി വൈ​കു​ക​യാ​ണ്. ഇ​തേ​തു​ട​ർ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു യു​വാ​വ്.

Related posts