ഡ്രൈവറുടെയും സഹായിയുടെയും അശ്രദ്ധ; ദു​ബാ​യി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥിയായ ആറുവയസുകാരൻ ബ​സി​നു​ള്ളി​ൽ ശ്വാ​സം മു​ട്ടി മ​രി​ച്ചു

ദു​ബാ​യ്: മ​ല​യാ​ളി വി​ദ്യാ​ർ​ഥി ദു​ബാ​യി​ൽ വ​ച്ച് ശ്വാ​സം മു​ട്ടി മ​രി​ച്ചു. ക​ണ്ണൂ​ർ മു​ഴു​പ്പി​ല​ങ്ങാ​ട് ഫ​സീ​ല​സി​ൽ ഫൈ​സ​ലി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ്‌ ഫ​ർ​ഹാ​ൻ എ​ന്ന ആ​റു വ​യ​സു​കാ​ര​നാ​ണ് മ​ദ്ര​സ​യു​ടെ ബ​സി​നു​ള്ളി​ൽ ശ്വാ​സം മു​ട്ടി മ​രി​ച്ച​ത്.

ദു​ബൈ അ​ൽ​ഖൂ​സ് അ​ൽ മ​നാ​ർ മ​ദ്ര​സ​യി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി ബ​സി​ൽ ക്ലാ​സി​ലേ​ക്ക് പോ​യ​താ​ണ്. മ​റ്റു കു​ട്ടി​ക​ളെ​ല്ലാം ബ​സി​ൽ നി​ന്ന് ഇ​റ​ങ്ങി​യെ​ങ്കി​ലും ഫ​ർ​ഹാ​ൻ ഉ​റ​ക്ക​മാ​യി​രു​ന്നു. ഇ​ത്‌ ശ്ര​ദ്ധി​ക്കാ​തെ ഡ്രൈ​വ​ർ വാ​ഹ​ന​ത്തി​ന്‍റെ വാ​തി​ൽ അ​ട​ക്കു​ക​യാ​യി​രു​ന്നു.

ഏ​റെ നേ​രം ക​ഴി​ഞ്ഞും വാ​തി​ൽ തു​റ​ക്കാ​തി​രു​ന്ന​തോ​ടെ കൊ​ടും ചൂ​ടി​ൽ ശ്വാ​സം കി​ട്ടാ​തെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts