പതിനാല് വർഷത്തെ കാത്തിരിപ്പിനു ശേഷം അച്ഛനായ സന്തോഷം പങ്കുവെച്ച് ഒരു മാസം തികയുമ്പോൾ പിതൃദിനത്തിൽ ഇരുവരുടെയും ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ. അതീവ സന്തോഷം പങ്കു വെക്കുന്ന ഒരു കുറിപ്പോടെ ഫേസ്ബുക്കിൽ ചാക്കോച്ചൻ കുറിച്ചതിങ്ങനെ…
“ഫാദര്‍ ക്ലാസിലേക്ക്, പിതൃത്വത്തിലേക്കുള്ള ടിക്കറ്റ് ലഭിച്ചു. ഇതാ എന്റെ ടിക്കറ്റ്.. ഇസഹാക്ക് ബോബന് കുഞ്ചാക്കോ, ജൂനിയര്‍. “. ഈ സന്തോഷത്തിനും അനുഗ്രഹത്തിനും ദൈവത്തിനു നന്ദിയെന്നും കുഞ്ചാക്കോ ബോബന് കുറിക്കുന്നു.
ഇരുവരേയും ആരാധകർ ഏറ്റെടുത്തതോടെ ഫാദേഴ്സ് ഡേയിൽ ചിത്രം സമൂഹമാധ്യത്തിൽ വൈറലായിരി ക്കുകയാണ്