തിരുവനന്തപുരം: പശ്ചിമ ബംഗാളിൽ സമരം ചെയ്യുന്ന ഡോക്ടർമാർക്ക് പിന്തുണയേകി ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ആഹ്വാനപ്രകാരം ഇന്ന് രാജ്യവ്യാപകമായി നടക്കുന്ന ഡോക്ടർമാരുടെ 24 മണിക്കൂർ പണിമുടക്കിന്റെ ഭാഗമായി കേരളത്തിലും ഡോക്ടർമാരുടെ പണിമുടക്ക് ആരംഭിച്ചു.
അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കിയാണ് ഡോക്ടർമാരുടെ പണിമുടക്ക് ആരംഭിച്ചത്. ഇന്നു രാവിലെ 6ന് ആരംഭിച്ച പണിമുടക്ക് നാളെ രാവിലെ 6 വരെ തുടരും. സ്വകാര്യ ആശുപത്രികളിൽ നാളെ രാവിലെ ആറു മണി വരെ ഒ പി പ്രവർത്തിക്കില്ല. അതേസമയം ഐ സി യു, ലേബർ റൂം, അത്യാഹിത വിഭാഗങ്ങൾ പ്രവർത്തിക്കും. സർക്കാർ ആശുപത്രികളിൽ രാവിലെ എട്ടു മുതൽ 10 വരെ ഒ പി മുടങ്ങും.
മെഡിക്കൽ കോളജുകളിൽ 10 മുതൽ 11 വരെ ഡോക്ടർമാർ പണിമുടക്കും. മെഡിക്കൽ കോളജിൽ ഡോക്ടർമാരും പ്രഫസർമാരും ഒരു മണിക്കൂർ അധ്യാപനത്തിൽ നിന്ന് വിട്ടു നിൽക്കുന്നുണ്ട്. അതേസമയം ആർ സി സി യിൽ ഒ.പി പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്ത് ദന്ത ആശുപത്രികളും അടച്ചിട്ടു. പ്രതിഷേധ പരിപാടികളിൽ സജീവമായി പങ്കെടുക്കുമെന്ന് കെ.ജി.എം.ഒ.എ സംസ്ഥാന സെക്രട്ടറി ഡോ.ജി.എസ്.വിജയകൃഷ്ണൻ അറിയിച്ചു. സർക്കാർ ഡോക്ടർമാരുടെ സ്വാകാര്യ പ്രാക്ടീസും ഉണ്ടാകില്ല.ഒഴിവാക്കി