തിരുവനന്തപുരം: ഫാഷൻ രംഗത്തെ പുത്തൻ ട്രെൻഡുകളുമായി ട്രാവൻകൂർ ഫാഷൻ നൈറ്റിൽ നൂറിലേറെ മോഡലുകൾ നിരന്നു. വിവിധയിനം ഫാഷൻ വസ്ത്രങ്ങളുടെ ഡിസൈനുകളുമായി പ്രശസ്തരായ ഇരുപതു ഡിസൈനർമാർ അനേകം പുത്തൻ ഇനങ്ങൾ അവതരിപ്പിച്ചു.
ശ്രീലങ്കയിൽനിന്നുള്ള ഡിസൈനർ ഭാനു ഫെർണാണ്ടോ ഉദ്ഘാടനം ചെയ്തു. പ്രമുഖ ഡിസൈനർമാരായ നവീൻ ആൻഡ് മദൻ, അഹം ബോട്ടിക്, മാന്യവാർ, അഷിമ മൊഹാപാത്ര, അശ്വതിരാജ്, ഡ്രീം സോണ്‍, ആര്യ ജയകുമാർ, വിപിൻ ഷോ തുടങ്ങിയവരാണ് പുത്തൻ ഡിസൈനുകൾ അവതരിപ്പിച്ചത്.
സെലിബ്രിറ്റി മോഡലുകളായി രാഹുൽ ഈശ്വർ, സിനിമാ താരങ്ങളായ ജയകൃഷ്ണൻ, നാരായണൻ, ഷമിത വിനയ, ഉർവശി ജോഷി, സീതാലക്ഷ്മി ഹരിഹരൻ, സയനാ സായ, ദീപ രാഹുൽ ഈശ്വർ, നവനീത് നായർ തുടങ്ങിയവർ റാന്പിലെത്തി. ഒവിഎം ഇന്ത്യയും മീഡിയ വേവ്സും ചേർന്നു സംഘടിപ്പിച്ച ഷോയുടെ ഡയറക്ടർ തഷ്വീർ എം സലീമായിരുന്നു.