മുക്കം: 2017 മുതൽ സർക്കാർ പ്രഖ്യാപിച്ച് നടപ്പിലാക്കി വരുന്ന സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിൽ അപാകത. സർക്കാർ എയ്ഡഡ് സ്കൂളുകളിലെ ഒന്നുമുതൽ ഏഴു വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് വിദ്യാഭ്യസ വകുപ്പിന്റെ നേതൃത്വത്തിൽ സൗജന്യ യൂണിഫോം വിതരണം ചെയ്യുന്നത്.
സർക്കാർ സ്കൂളിലേയും എയ്ഡഡ് യുപിയിലേയും മുഴുവൻ വിദ്യാർഥികൾക്കും സൗജന്യമായി രണ്ട് ജോഡി യൂണിഫോമുകൾ തയ്ക്കാനാവശ്യമായ കൈത്തറി തുണി നൽകുമെന്നായിരുന്നു സർക്കാറിന്റെ വാഗ്ദാനം. എയ്ഡഡ് യുപി വിദ്യർഥികൾക്ക് രണ്ടു ജോഡി യൂണിഫോമിനായി 400 രൂപയും നൽകും.
സംസ്ഥാനത്തെ കൈത്തറി വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന സർക്കാർ യൂണിഫോമുകൾ കൈത്തറി തുണികൾ കൊണ്ടുള്ളതാക്കിയത്. എന്നാൽ കഴിഞ്ഞ ദിവസം സ്കൂളുകളിൽ വിതരണം ചെയ്യാനായി എത്തിച്ച തുണികളിൽ പലതിനും ആവശ്യത്തിന് നീളമോ വീതിയോ ഇല്ല എന്നതാണ് പരാതി.
എൽപി സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്കാണ് പാന്റിന് പകരം ട്രൗസറടിക്കാനാവശ്യമായ തുണി മാത്രം നൽകിയത്. മൂന്നു വര്‍ഷമായി എല്‍പി സ്കൂള്‍ ആണ്‍കുട്ടികള്‍ക്ക് ട്രൗസറിന് ആവശ്യമായ തുണിയാണ് സര്‍ക്കാര്‍ അനുവദിക്കുന്നത്.
രണ്ടു പാന്റ് തയ്ക്കുന്നതിന് ചുരുങ്ങിയത് ഒന്നര മീറ്റർ തുണിയെങ്കിലും വേണമെന്നിരിക്കേ ഒരു മീറ്റർ തുണിയാണ് നൽകിയിരിക്കുന്നത്.
ഇത് മൂലം രക്ഷിതാക്കളും അധ്യാപകരും എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് . ഇതിന് പുറമെ എയ്ഡഡ് യുപി സ്കൂളുകളിലെ കുട്ടികൾക്ക് നൽകുന്ന 400 രൂപ കൊണ്ട് ഒരു പാന്റും ഷർട്ടും പോലും വാങ്ങാൻ കഴിയാത്ത അവസ്ഥയും നിലനിൽക്കുന്നു.
ഇതോടെ സർക്കാറിന്റെ സൗജന്യ യൂണിഫോം വിതരണത്തിൽ വന്ന അപാകത മൂലം മാർക്കറ്റുകളിൽ നിന്ന് പണം കൊടുത്ത് യൂണിഫോമുകൾ വാങ്ങേണ്ട അവസ്ഥയിലാണ് രക്ഷിതാക്കൾ.പ്രവൃത്തികൾ ആരംഭിക്കാനാകുമെന്നാണ് കരുതുന്നത്.
്