പണിപാളിന്നാ തോന്നുന്നേ… അ​ശ്ലീ​ല ഫോ​ണ്‍ സം​ഭാ​ഷ​ണം: ന​ട​ൻ വി​നാ​യ​ക​നെ അ​റ​സ്റ്റ് ചെ​യ്തേ​ക്കും

കൊ​ച്ചി: ഫോ​ണി​ലൂ​ടെ അ​ശ്ലീ​ല​ചു​വ​യോ​ടെ സം​സാ​രി​ച്ചെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ൽ ന​ട​ൻ വി​നാ​യ​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തേ​ക്കും. ഇ​തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ അ​ന്വേ​ഷ​ണ സം​ഘം തു​ട​ങ്ങി. യു​വ​തി​യു​ടെ മൊ​ഴി ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഫോ​ണ്‍ റെ​ക്കോ​ർ​ഡ് പോ​ലീ​സി​ന് മു​ന്നി​ൽ യു​വ​തി ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ദ​ളി​ത് ആ​ക്ടി​വി​സ്റ്റാ​യ യു​വ​തി ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ക​ല്‍​പ്പ​റ്റ പോ​ലീ​സാ​ണ് വി​നാ​യ​ക​നെ​തി​രേ കേ​സെ​ടു​ത്തി​രു​ന്ന​ത്. ഐ​പി​സി 506, 294 ബി, ​കെ​പി​എ 120 തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് കേ​സ്. ഒ​രു പ​രി​പാ​ടി​യി​ലേ​ക്ക് ക്ഷ​ണി​ക്കാ​നാ​യി വി​ളി​ച്ച​പ്പോ​ള്‍ വി​നാ​യ​ക​ന്‍ അ​സ​ഭ്യം പ​റ​യു​ക​യും അ​ശ്ലീ​ല ചു​വ​യോ​ടെ സം​സാ​രി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് യു​വ​തി​യു​ടെ ആ​രോ​പ​ണം.

Related posts