തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറയിലുള്ള നിധിശേഖരം പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കാൻ മ്യൂസിയം നിർമിക്കുന്നതിന് സുപ്രീംകോടതിയുടെ അനുമതി തേടുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ പറഞ്ഞു.
വിശ്വാസങ്ങൾക്ക് ഭംഗം വരാത്ത വിധത്തിൽ പത്മനാഭ സ്വാമിക്ഷേത്രത്തിലെ നിധിശേഖരം സ്വദേശികൾക്കും വിദേശികൾക്കും കാണാനായി മ്യൂസിയം നിർമിച്ച് പ്രദർശിപ്പിക്കണമെന്ന കെ ബി ഗണേഷ് കുമാറിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഇക്കാര്യം സർക്കാരിന്റെ പരിഗണയിലാണെങ്കിലും ഇപ്പോൾ ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ സർക്കാരിന് ഇപ്പോൾ തീരുമാനം എടുക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.