ഭേപ്പാലിലെത്തി ജമ്മുവിലെത്തിയിട്ട് വിളിക്കാം; പിന്നെയെത്തിയ വിളി ഹരികുമാറിന്‍റെ മരണവാർത്ത; അ​വ​ധി​ക​ഴി​ഞ്ഞു മ​ട​ങ്ങ​വേ സൈ​നി​ക​ൻ ട്രെ​യി​നി​ൽ നി​ന്നു വീ​ണ് മ​രി​ച്ചു

കാ​യം​കു​ളം: അ​വ​ധി​ക​ഴി​ഞ്ഞു മ​ട​ങ്ങ​വേ സൈ​നി​ക​ൻ ട്രെ​യി​നി​ൽ നി​ന്നും വീ​ണ് മ​രി​ച്ചു. ക​റ്റാ​നം ഭ​ര​ണി​ക്കാ​വ് തെ​ക്ക് വി​ള​യി​ൽ പ​ടീ​റ്റ​തി​ൽ ഗോ​പാ​ല​ക്കു​റു​പ്പി​ന്‍റെ മ​ക​ൻ വി.​ജി.​ഹ​രി​കു​മാ​ർ (43)ആ​ണ് മ​രി​ച്ച​ത്. ജ​മ്മു ക​ശ്മീ​രി​ൽ 166 ബ​റ്റാ​ലി​യ​നി​ൽ ഹ​വി​ൽ​ദാ​ർ ആ​യ ഹ​രി​കു​മാ​ർ ഒ​രു മാ​സ​ത്തെ അ​വ​ധി​ക്കു​ശേ​ഷം ശ​നി​യാ​ഴ്ച​യാ​ണ് കേ​ര​ള എ​ക്സ്പ്ര​സി​ൽ യാ​ത്ര തി​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ ഭോ​പ്പാ​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് അ​ടു​ത്തു വെ​ച്ച് ട്രെ​യി​നി​ൽ നി​ന്നും വീ​ണ് മ​രി​ച്ചു എ​ന്നാ​ണ് ഭോ​പ്പാ​ലി​ൽ നി​ന്ന് റെ​യി​ൽ​വേ പോ​ലീ​സ് വ​ള്ളി​കു​ന്നം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​റി​യി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യും വീ​ടി​ന​ടു​ത്തു​ള്ള മ​ധു​സൂ​ദ​ന​ൻ എ​ന്ന സു​ഹൃ​ത്തി​നെ ട്രെ​യി​നി​ൽ നി​ന്നും ഹ​രി​കു​മാ​ർ വി​ളി​ച്ചി​രു​ന്നു.

ചൊ​വ്വാ​ഴ്ച ജ​മ്മു​വി​ൽ എ​ത്തി​യി​ട്ട് വീ​ണ്ടും വി​ളി​ക്കാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് സം​ഭാ​ഷ​ണം അ​വ​സാ​നി​പ്പി​ച്ച​ത്. എ​ന്നാ​ൽ അ​ല്പ​സ​മ​യ​ത്തി​ന​കം അ​പ​ക​ടം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. സം​സ്കാ​രം പി​ന്നീ​ട്. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ബ​ന്ധു​ക്ക​ൾ ആ​രം​ഭി​ച്ചു.

Related posts