നേമം: അമ്മയെ വീടിനു സമീപത്തെ ശൗചാലയത്തിൽ മാസങ്ങളായി പാർപ്പിച്ചിരുന്ന മകനും മരുമകൾക്കുമെതിരെ നേമം പോലീസ് കേസെടുത്തു. കല്ലിയൂർ കുരുവിക്കാട് റീന ഭവനിൽ കമല (80)യെയാണ് മാസങ്ങളായി ശൗചാലയത്തിൽ പാർപ്പിച്ചത്. അയൽവാസികൾ അറിയിച്ചതനുസരിച്ച് എസ്ഐ വി.എം. ശ്രീകുമാറിന്റെയും പിആർഒ മതിമാന്റെയും നേതൃത്വത്തിൽ നേമം പോലീസ് സ്ഥലത്തെത്തി വൃദ്ധയെ തൃക്കണ്ണാപുരം കുന്നപ്പുഴയിലെ സ്വപ്നകൂടിലേക്ക് മാറ്റി.
കമലയ്ക്ക് നല്ല ഭക്ഷണം നൽകിയിരുന്നില്ലെന്നും ഇവർ മുഷിഞ്ഞ വേഷത്തിലുമായിരുന്നെന്നും പോലീസ് പറഞ്ഞു. മുതിർന്ന പൗരന്മാരുടെ സംരക്ഷണ നിയമപ്രകാരമാണ് മകൻ ബാലചന്ദ്രനും മരുമകൾ ഗീതയ്ക്കുമെതിരെ കേസെടുത്തിട്ടുള്ളതെന്ന് നേമം പോലീസ് പറഞ്ഞു. പോലീസ് എത്തുന്നതറിഞ്ഞ് മകനും മരുമകളും വീടും പൂട്ടി സ്ഥലംവിട്ടു.