കോട്ടയം: രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ ഉപേക്ഷിച്ച് അമ്മ കാമുകനൊപ്പം പോയി. മീനടം സ്വദേശിയായ 22 വയസുള്ള വീട്ടമ്മയെ ഇന്നലെ പുലർച്ചെയാണ് കാണാതായത്. ഭർത്താവിന്റെ പരാതിയിൽ പാന്പാടി പോലീ്സ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ ഭർത്താവിന്റെ സുഹൃത്തുമൊത്താണ് വീട്ടമ്മ പോയതെന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു.
ഒന്നരയും മൂന്നരയും വയസ് പ്രായമുള്ള പിഞ്ചുകുട്ടികളെ ഉപേക്ഷിച്ചാണ് വീട്ടമ്മ കടന്നത്. ഭർത്താവിനൊപ്പം ജോലി ചെയ്യുന്ന മലപ്പുറം സ്വദേശിയോടൊപ്പമാണ് വീട്ടമ്മ പോയതെന്ന് പാന്പാടി പോലീസ് പറഞ്ഞു. ഇവർ മൊബൈൽ ഫോണ് സ്വിച്ച് ഓഫ് ചെയ്തതിനാൽ എവിടെയാണുള്ളതെന്ന് വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.