വി​ദ്യാ​ഭ്യാ​സം മ​നു​ഷ്യ​രാ​ശി​യെ സ്വ​ത​ന്ത്ര​മാ​ക്കു​ന്ന​തി​ന് പ​ര്യാ​പ്ത​മാ​ക​ണമെന്ന് ഡോ. ​പി.​ച​ന്ദ്ര​മോ​ഹ​ൻ. 

കൊ​ല്ലം : വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ഭൗ​തി​ക​ത​ല​ത്തി​ലും വൈ​കാ​രി​ക​ത​ല​ത്തി​ലും നൈ​പു​ണ്യ​ത​ല​ത്തി​ലു​മു​ള്ള വി​ക​സ​ന​ത്തി​ന് അ​ദ്ധ്യാ​പ​ക​ൻ പ്രാ​ധാ​ന്യം ന​ൽ​ക​ണ​മെ​ന്ന് ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി മു​ൻ​വൈ​സ്ചാ​ൻ​സ​ല​ർ ഡോ. ​പി.​ച​ന്ദ്ര​മോ​ഹ​ൻ. ശി​വ​പ്ര​സാ​ദ് അ​നു​സ്മ​ര​ണ​വും അ​വാ​ർ​ഡ്ദാ​ന​വും നി​ർ​വ്വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്രൊ​ഫ.​ശി​വ​പ്ര​സാ​ദ് ഫൗ​ണ്ടേ ഷ​ൻ സം​ഘ​ടി​പ്പി​ച്ച ശി​വ​പ്ര​സാ​ദ് അ​നു​സ്മ​ര​ണ​വും 2019-ലെ ​കേ​ര​ള​ത്തി​ലെ മി​ക​ച്ച കോ​ളേ​ജ് അ​ദ്ധ്യാ​പ​ക​നു​ള്ള അ​വാ​ർ​ഡ്ദാ​ന​വും കൊ​ല്ലം ശ്രീ​നാ​രാ​യ​ണ പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ന്നു. കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ മേ​യ​ർ അ​ഡ്വ: വി.​രാ​ജേ​ന്ദ്ര​ബാ​ബു അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​എ​ൽ.​വി​ന​യ​കു​മാ​ർ പ്ര​ശ​സ്തി​പ​ത്രം അ​വ​ത​രി​പ്പി​ച്ചു.

തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ളേ​ജ് ഫി​സി​ക്സ് വി​ഭാ​ഗം അ​സോ​സി​യേ​റ്റ് പ്രൊ​ഫ​സ​റും വ​കു​പ്പ് മേ​ധാ​വി​യു​മാ​യ ഡോ.​ജോ ജേ​ക്ക​ബി​ന് പ്രൊ​ഫ.​ശി​വ​പ്ര​സാ​ദ് ഫൗ​ണ്ടേ ഷ​ൻ കേ​ര​ള​ത്തി​ലെ മി​ക​ച്ച കോ​ളേ​ജ് അ​ദ്ധ്യാ​പ​ക​നു​ള്ള അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ചു.

പ്രൊ​ഫ.​ശി​വ​പ്ര​സാ​ദി​ന്‍റെ ഛായാ​ചി​ത്രം മേ​യ​ർ അ​നാ​ച്ഛാ​ദ​നം ചെ​യ്തു. ശ്രീ​നാ​രാ​യ​ണ എ​ഡ്യൂ​ക്കേ​ഷ​ണ​ൽ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് എം.​എ​ൽ.​അ​നി​ധ​ര​ൻ, ശ്രീ​നാ​രാ​യ​ണ പ​ബ്ലി​ക് സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൽ എ​ൻ.​ജി.​ബാ​ബു പ്രൊ​ഫ.​കെ.​ശ​ശി​കു​മാ​ർ പ്രൊ​ഫ.​ജി.​സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ച​ട​ങ്ങി​ൽ കൊ​ല്ലം ജി​ല്ല​യി​ൽ നി​ന്നും സി​വി​ൽ സ​ർ​വ്വീ​സ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ ശ്രീ​നാ​രാ​യ​ണ പ​ബ്ലി​ക് സ്കൂ​ൾ പൂ​ർ​വ്വ​വി​ദ്യാ​ർ​ത്ഥി അ​ശ്വ​ത്ബാ​ജി​യെ ആ​ദ​രി​ച്ചു.

Related posts