സോളന്ട്യൂണ (സ്വീഡന്): അന്താരാഷ്ട്ര അത്ലറ്റിക്സില് കേരളത്തിന് ഇരട്ട സ്വര്‍ണ നേട്ടം. ഫോക്സാം ഗ്രാന്‍ പ്രീയില്‍ പി.യു. ചിത്രയും കോപ്പന്‍ഹേഗന്‍ അത്ലറ്റിക്സ് ഗെയിംസില്‍ എം. ശ്രീശങ്കറും സ്വര്‍ണം നേടി. സ്വീഡനിലെ സോളന്ട്യൂണയില് നടക്കുന്ന ഫോക്സാം ഗ്രാന്‍ പ്രീയില്‍ വനിതകളുടെ 1500 മീറ്ററിലാണ് ചിത്രയുടെ സ്വര്‍ണനേട്ടം.
സീസണിലെ മികച്ച പ്രകടനത്തോടെയാണ് കേരളതാരം സ്വര്‍ണത്തിലെത്തിയത്. 4 മിനിറ്റ് 12.65 സെക്കന്‍ഡിലാണ് കെനിയയുടെ മേഴ്സി ചെരോനോയെ പരാജയപ്പെടുത്തി സ്വര്‍ണത്തില്‍ മുത്തമിട്ടത്.
പുരുഷന്മാരുടെ 1500 മീറ്ററില്‍ കേരളത്തിന്റെതന്നെ ജിന്സണ് ജോണ്സണ് (4 മിനിറ്റ് 39.69 സെക്കന്‍ഡ്) വെള്ളി നേടി. കോപ്പന്‍ഹേഗന്‍ അത്ലറ്റിക്സ് ഗെയിംസില്‍ ദേശീയ റിക്കാര്‍ഡുള്ള എം. ശ്രീങ്കര്‍ സ്വര്‍ണം നേടി. ആദ്യ റൗണ്ടില്തന്നെയാണ് ശ്രീശങ്കര്‍ സ്വര്‍ണത്തിനുള്ള ചാട്ടം ( 7.93 മീറ്റര്‍) നടത്തിയത്.