ഭോപ്പാൽ: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം വവ്വാലുകളാണെന്ന് മധ്യപ്രദേശ് സർക്കാർ. തുടർച്ചയായുണ്ടാകുന്ന വൈദ്യുതി മുടക്കത്തിന്റെ പേരിൽ സർക്കാരിനെതിരെ ജനങ്ങൾ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ഇതോടെയാണ് വിചിത്രവാദവുമായി വൈദ്യുതി വകുപ്പ് രംഗത്തെത്തിയത്. ഇക്കാര്യം ഔദ്യോഗിക അറിയിപ്പായി വൈദ്യുതി വകുപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വൈദ്യുതി തകരാര്‍ സൃഷ്ടിക്കുന്നത് വവ്വാലുകളാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതായാണ് വൈദ്യുതി മന്ത്രി പ്രിയവ്രത് സിംഗിന്റെ വിശദീകരണം. പഴയ ഭോപ്പാലിൽ വവ്വാലുകളുടെ എണ്ണം വളരെ കൂടുതലാണ്. ഇവ വൈദ്യുതി ലൈനുകളിൽ തൂങ്ങിയാടുന്നതാണ് പ്രശ്നത്തിന് കാരണമെന്നും കൂടിക്കാഴ്ചയിൽ ഉദ്യോഗസ്ഥർ പറഞ്ഞതായി അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ബിജെപി സര്‍ക്കാര്‍ നിലവാരമില്ലാത്ത ട്രാന്‍സ്ഫോമറുകള്‍ സ്ഥാപിച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്ന് നേരത്തെ കമൽനാഥ് സർക്കാർ കുറ്റപ്പെടുത്തിയിരുന്നു.