നി​പ ഭീ​തി​യൊ​ഴി​ഞ്ഞു;  തൃശൂർ മെഡിക്കൽ കോളജിലെ പ​നി ക്ലി​നി​ക്കി​ൽ കി​ട​ത്തി ചി​കി​ത്സ ഒ​ഴി​വാ​ക്കി

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: നി​പ്പ​ഭീ​തി ഒ​ഴി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ പ​നി​ക്ലി​നി​ക്കി​ൽ കി​ട​ത്തി ചി​കി​ത്സ ഒ​ഴി​വാ​ക്കി ഒ​പി പ​രി​ശോ​ധ​ന മാ​ത്ര​മാ​ക്കി. മ​ഴ​ക്കാ​ലം ക​ഴി​യു​ന്ന​തു​വ​രെ പ​നി ക്ലി​നി​ക്കി​ൽ ഒ​പി പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നി​പ്പ വൈ​റ​സ് സം​സ്ഥാ​ന​ത്ത് വീ​ണ്ടും ക​ണ്ടെ​ത്തി​യ ഉ​ട​ൻ ത​ന്നെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ യു​ദ്ധ​കാ​ല​ടി​സ്ഥാ​ന​ത്തി​ൽ പ​നി ക്ലി​നി​ക്ക് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചി​രു​ന്നു. സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് പ്ര​ത്യേ​ക​മാ​യി പ​നി ക്ലി​നി​ക്ക് സ​ജ്ജ​മാ​ക്കി​യ​ത്.

ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള ആ​ർ​ട്ടി​ഫി​ഷ്യ​ൽ ലിം​പ് സെ​ന്‍റ​റി​ലാ​ണ് പ​നി ക്ലി​നി​ക്ക് തു​റ​ന്ന​ത്. നി​പ​യു​ടെ ര​ണ്ടാം വ​ര​വി​ൽ നി​ര​വ​ധി പേ​രാ​ണ് ഇ​വി​ടെ ചി​കി​ത്സ തേ​ടി​യെ​ത്തി​യ​ത്. ഇ​വി​ടേ​ക്ക് ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രെ ജി​ല്ല ആ​രോ​ഗ്യ​വ​കു​പ്പി​ൽ നി​ന്നും ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ നി​ന്നും നി​യോ​ഗി​ച്ചി​രു​ന്നു. ഡോ​ക്ട​ർ​മാ​രെ​യും നേ​ഴ്സു​മാ​രെ​യും ഇ​വി​ടേ​ക്ക് വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. ശു​ചീ​ക​ര​ണ​മ​ട​ക്ക​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ആ​ശു​പ​ത്രി വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രേ​യും ന​ൽ​കി​യി​രു​ന്നു.

ജ​ന​റേ​റ്റ​ർ അ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ളും സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യി​രു​ന്നു. എ​ന്നാ​ൽ നി​പ​യു​ടെ തീ​വ്ര​ത കു​റ​ഞ്ഞ​തോ​ടെ​യും ഭീ​തി ഒ​ഴി​ഞ്ഞ​തോ​ടെ​യും പ​നി ക്ലി​നി​ക്കി​ലെ താ​ൽ​ക്കാ​ലി​ക കി​ട​ത്തി ചി​കി​ത്സ വേ​ണ്ടെ​ന്ന് വെ​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. പ​നി ക്ലി​നി​ക്ക് മ​ഴ​ക്കാ​ലം ക​ഴി​യും വ​രെ തു​ട​രാ​നും കി​ട​ത്തി ചി​കി​ത്സ ആ​വ​ശ്യ​മാ​യി വ​രു​ന്ന​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചു.

നി​പ്പ രോ​ഗ​ബാ​ധ​യു​ടെ ഇ​ൻ​കു​ബേ​ഷ​ൻ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടി​യാ​ണ് പ​നി ക്ലി​നി​ക്കി​ലെ കി​ട​ത്തി ചി​കി​ത്സ ഒ​ഴി​വാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. നി​പ സം​ശ​യ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി എ​ത്തി​യ ലാ​ബ് ടെ​ക്നീ​ഷ്യ​ന​ട​ക്ക​മു​ള്ള​വ​രെ കി​ട​ത്തി ചി​കി​ത്സി​ച്ചി​രു​ന്ന​ത് പ​നി ക്ലി​നി​ക്കി​ലാ​ണ്. മി​ക​ച്ച സേ​വ​ന​മാ​ണ് ഈ ​കാ​ല​യ​ള​വി​ൽ പ​നി ക്ലി​നി​ക്കി​ലെ ഡോ​ക്ട​ർ​മാ​ർ കാ​ഴ്ച​വെ​ച്ച​തെ​ന്ന് പ​ര​ക്കെ പ്ര​ശം​സി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പ​നി​ക്ലി​നി​ക്ക് ഇ​നി മ​ഴ​ക്കാ​ലം ക​ഴി​യും വ​രെ ഉ​ച്ച​തി​രി​യും വ​രെ മാ​ത്ര​മേ പ്ര​വ​ർ​ത്തി​ക്കു​ക​യു​ള്ളു.

Related posts