‘ത്രിപുര’ചിട്ടി പൊട്ടി! കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിച്ചിരുന്ന ചിട്ടി സ്ഥാപനം പൊട്ടി; ഉടമകള്‍ ഒളിവില്‍; നിക്ഷേപകര്‍ക്ക് നഷ്ടമായത് 1000 കോടി രൂപ

സ്വ​ന്തം​ലേ​ഖ​ക​ന്‍

നാ​ദാ​പു​രം: ഇ​ന്ത്യ​യി​ലെ അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ചി​ട്ടി സ്ഥാ​പ​നം പൊ​ട്ടി . കേ​ര​ളം, ചെ​ന്നൈ, ആ​ന്ധ്ര​പ്ര​ദേ​ശ്, തെ​ലു​ങ്കാ​ന, മ​ഹാ​രാ​ഷ്ട്ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ത്രി​പു​ര ഫൈ​നാ​ന്‍​സി​യേ​ഴ്‌​സാ​ണ് ത​ക​ര്‍​ന്ന​ത്. ഇ​തോ​ടെ നി​ക്ഷേ​പ​ക​ര്‍​ക്ക് ന​ഷ്ട​മാ​യ​ത് ആയിരം കോ​ടി​യി​ല്‍ പ​രം രൂ​പ​യാ​ണ് .

ചെ​ന്നൈ സ്വ​ദേ​ശി​ക​ളാ​യ കൃ​ഷ്ണ പ്ര​സാ​ദ്,ഭാ​ര്യ സു​മ​ന്ന എ​ന്നി​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് സ്ഥാ​പ​നം. കോ​ഴി​ക്കോ​ട് കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി​ക​ളാ​യ വേ​ണു,ര​വീ​ന്ദ്ര​ന്‍,ശ​ശി എ​ന്നീ സ​ഹോ​ദ​ര​ന്‍​മാ​രാ​ണ് സ്ഥാ​പ​ന​ത്തി​ന്റെ മ​റ്റ് ഡ​യ​റ​ക്ട​ര്‍​മാ​രാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്.

മാ​നേ​ജി​ഗ് ഡ​യ​റ​ക്ട​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ​ല്ലാം ഒ​ളി​വി​ലാ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. സം​സ്ഥാ​ന​ത്ത് 27 ഇ​ട​ങ്ങ​ളി​ല്‍ ബ്രാ​ഞ്ചു​ക​ളാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന സ്ഥാ​പ​ന​ങ്ങ​ളെ​ല്ലാം പൂ​ട്ടി​യ​തോ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് നി​ക്ഷേ​പ​ക​ര്‍ പെ​രു​വ​ഴി​യി​ലാ​യി.

മാ​നേ​ജിം​ഗ് ഡ​യ​റ​ക​ട​ര്‍​മാ​രെ ക​ര്‍​ണ്ണാ​ട​ക​യി​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നെ​ങ്കി​ലും ഇ​വ​ര്‍ പി​ന്നീ​ട് ജാ​മ്യ​ത്തി​ലി​റ​ങ്ങി വീ​ണ്ടും ഒ​ളി​വി​ല്‍ പോ​യ​ത്രേ. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ കൊ​യി​ലാ​ണ്ടി, വ​ട​ക​ര, ബാ​ലു​ശ്ശേ​രി, പേ​രാ​മ്പ്ര, കു​ന്ദ​മം​ഗ​ലം, നാ​ദാ​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ബ്രാ​ഞ്ചു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. സ്ഥാ​പ​നം പൂ​ട്ടി​യ​തോ​ടെ നി​ക്ഷേ​പ​ക​ര്‍ പ​രാ​തി ന​ല്‍​കാ​നൊ​രു​ങ്ങി.

പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.​കേ​ര​ള​ത്തി​ലെ ശാ​ഖ​ക​ളു​ടെ ആ​റ് മാ​നേ​ജ​ര്‍​മാ​ര്‍ ചേ​ര്‍​ന്ന് സ്ഥാ​പ​നം ന​ട​ത്തി കൊ​ണ്ട് പോ​കാ​ന്‍ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും നി​യ​മ​പ​ര​മാ​യ കു​രു​ക്കു​ക​ളെ തു​ട​ര്‍​ന്നും, വ്യ​ജ രേ​ഖ​ക​ളാ​യ​തി​നാ​ലും ആ ​ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ചി​ട്ടി കൂ​ടാ​തെ ഫി​ക്‌​സ​ഡ് ഡെ​പ്പോ​സി​റ്റും സ്ഥാ​പ​നം ന​ട​ത്തി​യി​രു​ന്നു. നി​ക്ഷേ​പ​ക​രു​ടെ കു​റി വി​ളി​ച്ച തു​ക 18 ശ​ത​മാ​ന​ത്തോ​ളം പ​ലി​ശ​യ്ക്ക് നി​ക്ഷേ​പ​മാ​യി സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു.

പ​ല​രു​ടെ​യും ചി​ട്ടി​യും ,നി​ക്ഷേ​പ തു​ക​യും ന​ഷ്ട​മാ​യ നി​ല​യി​ലാ​ണ്.​സ്ഥാ​പ​നം പൂ​ട്ടി​യ​തോ​ടെ ചി​ല​ര്‍ ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ത​ന്നെ പ​രാ​തി ന​ല്‍​കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ഡ​യ​റ​ക്ട​ര്‍​മാ​ര്‍ ഇ​ട​പെ​ട്ട് കേ​സി​ല്‍ നി​ന്ന് പി​ന്തി​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. നാ​ദാ​പു​രം ക​ല്ലാ​ച്ചി റോ​ഡി​ല്‍ ക​സ്തൂ​രി​കു​ള​ത്ത് പെ​ട്രോ​ള്‍ പ​മ്പി​ന് സ​മീ​പ​മാ​ണ് ചി​ട്ടി യു​ടെ ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്.​മൂ​ന്ന് മാ​സ​ത്തോ​ള​മാ​യി സ്ഥാ​പ​നം പൂ​ട്ടി കി​ട​ക്കു​ക​യാ​ണ്.

വി​വി​ധ ബാ​ങ്കു​ക​ളു​ടെ ചെ​ക്കു​ക​ള്‍ നി​ക്ഷേ​പ​ക​ര്‍​ക്കാ​യി സ്ഥാ​പ​ന​ത്തി​ന്‍റെ പേ​രി​ല്‍ ന​ല്‍​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഒ​ന്നി​ലും പ​ണം ഇ​ല്ലാ​യി​രു​ന്നു. നാ​ല്‍​പ​തി​ല​ധി​കം പ​രാ​തി​ക​ളാ​ണ് നാ​ദാ​പു​രം സ്റ്റേ​ഷ​നി​ല്‍ മാ​ത്രം ഇ​തി​നോ​ട​കം ല​ഭി​ച്ചി​ട്ടു​ള്ള​ത്. പ​രാ​തി​ക​ള്‍ ഓ​രോ​ന്നാ​യി അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്നും കേ​സെ​ടു​ത്ത് വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Related posts