കോട്ടാങ്ങൽ : ഗ്രാമ പഞ്ചായത്തിലെ കാടിക്കാവ് പ്രദേശത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്. റബർ ചിരട്ടകൾ കമഴ്ത്തിയും കൊതുക് വളരാൻ അനുവദിക്കാത്ത നിലയിലും ശുചീകരണ പ്രവർത്തനങ്ങളിൽ ജനങ്ങൾ സഹകരിക്കണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.
ഇഡിസ് വിഭാഗത്തിൽപെട്ട കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. റബർതോട്ടത്തിലാണ് ഇവ കൂടുതലായി കണ്ടുവരുന്നത്. പകർച്ചവ്യാധി പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പുമായി ചേർന്ന് ശക്തമാക്കാനും തീരുമാനിച്ചു.
പ്രദേശത്ത് കാട്ടുകുരങ്ങുകളുടെ ശല്യവും കൂടി. ഇവ കുടിവെള്ളം അശുദ്ധമാക്കുകയും പഴവർഗങ്ങൾ നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതുകാരണം കുരങ്ങുപനി പോലുള്ള രോഗങ്ങൾ പടരാനും സാധ്യതയുണ്ട്.