പി.​കെ. ശ്യാ​മ​ള ഒ​റ്റ​പ്പെ​ടു​ന്നു! പ്ര​വാ​സി വ്യ​വ​സാ​യി​യു​ടെ മരണത്തില്‍ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ലും വി​മ​ർ​ശ​നം; രാ​ഷ്ട്രീ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കാ​ൻ സി​പി​എം

ക​ണ്ണൂ​ർ: പ്ര​വാ​സി വ്യ​വ​സാ​യി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ന്തൂ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പാ​ർ​ട്ടി​യി​ൽ ഒ​റ്റ​പ്പെ​ടു​ന്നു. സം​ഭ​വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ സ്പെ​ൻ​ഡ് ചെ​യ്തു​വെ​ങ്കി​ലും ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പി.​കെ. ശ്യാ​മ​ള​യ്ക്ക് പാ​ർ​ട്ടി​ക്ക​ക​ത്തു​നി​ന്ന് ശ​ക്ത​മാ​യ വി​മ​ർ​ശ​ന​മു​യ​ർ​ന്നി​ട്ടു​ണ്ട്.

പാ​ർ​ട്ടി അ​നു​ഭാ​വി​കൂ​ടി​യാ​യ ക​ണ്ണൂ​ർ കൊ​റ്റാ​ളി സ്വ​ദേ​ശി പാ​റ​യി​ൽ സാ​ജ​ന്‍റെ മ​ര​ണം സ​ർ​ക്കാ​രി​നെ​യും സി​പി​എ​മ്മി​നെ​യും പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി​യ​തോ​ടെ​യാ​ണ് മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ, ര​ണ്ട് ഓ​വ​ർ​സി​യ​ർ​മാ​ർ എ​ന്നി​വ​രെ സ​സ്പെ​ൻ​ഡ് ചെ​യ​ത് പ്ര​ശ്ന​ത്തി​ന് താ​ത്കാ​ലി​ക വി​രാ​മ​മി​ടാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ൽ സാ​ജ​ന്‍റെ ബ​ന്ധു​ക്ക​ൾ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​യ്ക്ക് എ​തി​രെ പ​ര​സ്യ​വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച​ത് പാ​ർ​ട്ടി ഗൗ​ര​വ​ത്തോ​ടെ​യെ​ടു​ത്തി​ട്ടു​ണ്ട് എ​ന്നാ​ണ് അ​റി​യാ​ൻ സാ​ധി​ക്കു​ന്ന​ത്.

പൊ​തു​ജ​ന​ങ്ങ​ളും ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​യു​ടെ നി​ല​പാ​ടി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്ത് വ​ന്ന​ത് പാ​ർ​ട്ടി​ക്ക് ത​ത്വ​ത്തി​ൽ ക്ഷീ​ണ​മാ​യി​ട്ടു​ണ്ട്. ഉ​ദ്യോ​ഗ​സ്ഥ​രെ ബ​ലി​യാ​ടാ​ക്കി​യ​തു​കൊ​ണ്ട് മാ​ത്രം പാ​ർ​ട്ടി​ക്ക് പ്ര​ശ്ന​ത്തി​ൽ നി​ന്നും ത​ല​യൂ​രാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന ചി​ന്ത പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​നു​ണ്ട്.

അ​തി​നാ​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ പാ​ർ​ട്ടി​യു​ടെ വി​വി​ധ ക​മ്മി​റ്റി​ക​ളി​ൽ വി​ഷ​യം ച​ർ​ച്ച​യ്ക്ക് വ​രു​മെ​ന്ന​തി​നാ​ൽ കൃ​ത്യ​മാ​യ നി​ല​പാ​ട് നേ​തൃ​ത്വ​ത്തി​ന് സ്വീ​ക​രി​ക്കേ​ണ്ടി വ​രു​മെ​ന്നു​റ​പ്പ്. പി.​കെ. ശ്യാ​മ​ള​യെ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തു നി​ന്ന് മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് പാ​ർ​ട്ടി​യി​ലെ ഒ​രു വി​ഭാ​ഗം ഉ​യ​ർ​ത്തു​ന്ന​ത്. ഇ​ക്കാ​ര്യ​വും നേ​തൃ​ത്വം ഗൗ​ര​വ​മാ​യി കാ​ണു​ന്നു​ണ്ട്.

സാ​ജ​ന്‍റെ കെ​ട്ടി​ട​ത്തി​ന് ലൈ​സ​ൻ​സ് വൈ​കാ​ൻ കാ​ര​ണ​മാ​യ​ത് ക​ണ്ണൂ​ർ സി​പി​എ​മ്മി​ലെ വി​ഭാ​ഗീ​യ​ത കൊ​ണ്ടാ​ണെ​ന്ന ആ​ക്ഷേ​പ​വും ശ​ക്ത​മാ​കു​ന്നു​ണ്ട്. മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​ൻ വ്യ​വ​സാ​യി​ക്ക് അ​നു​കൂ​ല നി​ല​പാ​ടെ​ടു​ത്ത​പ്പോ​ൾ മ​റ്റൊ​രു വി​ഭാ​ഗം ലൈ​സ​ൻ​സ് വൈ​കി​പ്പി​ക്കാ​ൻ മ​ന​പൂ​ർ​വം ശ്ര​മം ന​ട​ത്തി​യ​താ​യാ​ണ് കോ​ൺ​ഗ്ര​സ് അ​ട​ക്ക​മു​ള്ള രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ൾ ആ​രോ​പി​ക്കു​ന്ന​ത്.

പി.​കെ. ശ്യാ​മ​ള സ്വീ​ക​രി​ച്ച നി​ല​പാ​ടി​നെ​തി​രെ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ലും സോ​ഷ്യ​ൽ മീ​ഡ​യ​യി​ലും വ​ലി​യ വി​മ​ർ​ശ​ന​മാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. അ​തി​നാ​ൽ പ്ര​ശ്ന​ത്തി​ൽ രാ​ഷ്ട്രീ​യ​മാ​യ തീ​രു​മാ​ന​മെ​ടു​ക്കാ​തെ ഇ​നി സി​പി​എ​മ്മി​ന് ര​ക്ഷ​യി​ല്ല എ​ന്ന​താ​ണ് അ​വ​സ്ഥ.

Related posts