സ്വന്തം ലേഖകൻ
തൃശൂർ: ഒരു ലോകസംഗീത ദിനം കൂടി പാട്ടുംപാടി കടന്നുപോകുന്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ ആഗ്രഹിച്ച സംസ്ഥാന ഗാനം പിറന്നില്ല. പൊതുചടങ്ങുകളിൽ ആലപിക്കാൻ കേരളത്തിനൊരു സംസ്ഥാന ഗാനം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ വർഷം മേയ് മാസത്തിൽ തൃശൂരിൽ വച്ചാണ് ആവശ്യപ്പെട്ടത്.
മന്ത്രിസഭയുടെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി സാംസ്കാരിക പ്രവർത്തകരുമായുള്ള മുഖാമുഖത്തിൽ സംസാരിക്കുന്പോഴാണ് മുഖ്യമന്ത്രി സംസ്ഥാനഗാനമെന്ന നിർദ്ദേശവും ആശയവും മുന്നോട്ടുവെച്ചത്.
ഗാനം രചിച്ച് സമർപ്പിക്കാൻ കലാസാംസ്കാരിക സാഹിത്യ പ്രവർത്തകരോട് നിർദ്ദേശിക്കുകയും ചെയ്തു. ഗാനങ്ങളിൽ നിന്ന് മികച്ചത് തെരഞ്ഞെടുത്ത് സംസ്ഥാനത്തിന്റെ ഒൗദ്യോഗിക ഗാനമായി പ്രഖ്യാപിക്കാനും തീരുമാനിച്ചിരുന്നു. കേരള സാഹിത്യ അക്കാദമിയെയാണ് സംസ്ഥാന ഗാനം തെരഞ്ഞെടുക്കാനുള്ള ചുമതല ഏൽപ്പിച്ചിരുന്നത്.
ഇതുപ്രകാരം അക്കാദമി ഗാനങ്ങൾ ക്ഷണിക്കുകയും നിരവധി പേർ ഗാനങ്ങൾ സമർപിക്കുകയും ചെയ്തു. പ്രമുഖരും അല്ലാത്തവരും ഗാനങ്ങൾ സമർപിച്ചിരുന്നു. അസം, ഒഡിഷ, ഗുജറാത്ത്, ആന്ധ്രാ പ്രദേശ്, തെലുങ്കാന, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾക്ക് ഇപ്പോൾ ഒൗദ്യോഗിക ഗാനമുണ്ട ്.
കേരളഗാനത്തിന് അപേക്ഷ ക്ഷണിച്ചപ്പോൾ അക്കാദമിയിലെത്തിയത് രണ്ടായിരത്തിലധികം ഗാനങ്ങളാണ്. എന്നാൽ ഇതിൽ ഭൂരിഭാഗം ഗാനങ്ങൾക്കും വേണ്ടത്ര ഗുണനിലവാരമില്ലെന്നാണ് ഇതു സംബന്ധിച്ച പരിശോധനയിൽ അഭിപ്രായമുയർന്നത്.
പല ഗാനങ്ങൾക്കും ദൈർഘ്യം കൂടിയതും പോരായ്മായായി ചൂണ്ട ിക്കാട്ടിയിരുന്നു. കേരളഗാനമായി ആദ്യകാല കവികളുടെ ഏതെങ്കിലും നല്ല കവിതകൾ തെരഞ്ഞെടുക്കണമെന്ന ശുപാർശയും പലരിൽ നിന്നുമുണ്ടായി.
കേരളഗാനമെന്ന ആശയം ഉടലെടുത്ത് ഒരു വർഷം പിന്നിടുന്പോഴും അത് യാഥാർത്ഥ്യമാകാതെ കടലാസിൽ മാത്രം ഒതുങ്ങിക്കിടക്കുകയാണ്.