കൊല്ലം :സിറ്റി പരിധിയിൽ റോഡപകടങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സിറ്റി പോലിസ് കർശന നടപടികൾക്കൊരുങ്ങുന്നു. ദേശീയപാതകളുടെയും മറ്റ് പ്രധാനപാതകളുടെയും വശങ്ങളിൽ അനധികൃത പാർക്കിംഗ് മൂലം വാഹനാപകടങ്ങൾ ഉണ്ട ാകുന്ന സാഹചര്യത്തിൽ, പാതയോരത്തിലുള്ള ഡിറ്റോറിയങ്ങളുടെയും, വാണിജ്യസ്ഥാപനങ്ങളുടെയും മുന്നിലുള്ള വാഹന പാർക്കിംഗ് ഒഴിവാക്കേണ്ട താ ണെന്ന് കൊല്ലം സിറ്റി പോലിസ് കമ്മീഷണർ മെറിൻ ജോസഫ് അറിയിച്ചു.
മേലിൽ ഇത്തരം സ്ഥാപനങ്ങളുടെ മുന്നിൽ അനധികൃത പാർക്കിംഗ് മൂലമുള്ള ഗതാഗത തടസമോ, വാഹന അപകടങ്ങളോ ഉണ്ട ാകുന്ന സാഹചര്യത്തിൽ, ഇത്തരം സ്ഥാപനങ്ങളുടെ ഉടമകളുടെയും ഉത്തരവാദിത്വപ്പെട്ട മറ്റ് വ്യക്തികളുടെയും പേരിൽ നിയമനടപടി സ്വീകരിക്കുമെന്ന് സിറ്റി പോലിസ് കമ്മീഷണർ അറിയിച്ചു.