ചവറ: കടലില്‍ മത്സ്യബന്ധനത്തിനിടെ വളളം അപകടത്തില്‍പ്പെട്ട് മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളിക്കായി തെരച്ചിൽ തുടരുന്നു. പുതിയതുറ സ്വദേശി സേവ്യറിനെയാണ് കാണാതായത്. അപകടത്തിൽപ്പെട്ട് രണ്ട് പേരെ മറ്റൊരു മത്സ്യ ബന്ധന വളളത്തിലെ തൊഴിലാളികള്‍ രക്ഷപെടുത്തിയിരുന്നു.
തമിഴ്നാട് സ്വദേശികളായ സത്യന്, ജോര്‍ജ് എന്നിവരെയാണ് രക്ഷപെടുത്തിയത്. 19ന് തങ്കശേരി കടപ്പുറത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ അഞ്ചുതെങ്ങ് സ്വദേശി മാത്യുവിന്റെ വളളമാണ് ഇന്നലെ അപകടത്തില്‍പ്പെട്ടത്. തകര്‍ന്ന വളളത്തിന്റെ മുകളില്‍ ജീവന് വേണ്ടി മല്ലടിച്ച് കൊണ്ടിരുന്ന സത്യന്, ജോര്‍ജ് എന്നിവരെ നീണ്ടകരയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ നീരോടി സ്വദേശി സജിന്റെ ലോകമാത വളളത്തിലെ മത്സ്യത്തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടവരെ രക്ഷപെടുത്തിയത്.
രക്ഷപെടുത്തിയ മത്സ്യത്തൊഴിലാളികളെ വൈകുന്നേരത്തോടെ നീണ്ടകര ഹാര്‍ബറില്‍ എത്തിച്ചു. പരിക്കേറ്റവർ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.കാണാതായ സേവ്യറിനുവേണ്ടി മറൈൻ എൻഫോഴ്സ്മെന്റും കോസ്റ്റൽ പോലീസും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തെരച്ചിൽ ഇന്നും തുടരുകയാണ്.