കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ മിണ്ടാപ്രാണിയോട് കൊടും ക്രൂരത. കണ്ണിൽ മുളക് തേച്ച നിലയിൽ അറവു മാടിനെ കണ്ടെത്തി. കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട റോഡിൽ ആനിത്തോട്ടത്തിന് സമീപമാണ് ഇന്നലെ വൈകുന്നേരം അറവുമാടിനെ അവശനിലയിൽ നാട്ടുകാർ കണ്ടെത്.
കണ്ണിൽ മുളക് തേച്ച നിലയിലും വാലിൽ ചതവേറ്റ് രക്തം പൊടിയുന്ന നിലയിലുമായിരുന്നു അറവുമാട്. അവശനിലയിലായിരുന്ന മാടിനെ നാട്ടുകാർ ചേർന്ന് എഴുന്നേല്പിക്കുവാൻ ശ്രമിച്ചെങ്കിലും നിലത്ത് നിന്ന് എഴുന്നേൽക്കുവാൻ സാധിക്കാത്ത നിലയിലായിരുന്നു. അറവുമാട് ഉറങ്ങാതിരിക്കാനായിരുന്നു ഇതിന്റെ കണ്ണിൽ മുളക് തേച്ചത്
ലോറിയിൽ നിന്ന് വലിച്ചിറക്കിയപ്പോൾ കാളയുടെ കാലുകൾ ഒടിഞ്ഞതായി സംശയിക്കുന്നതായും നാട്ടുകാർ പറഞ്ഞു. ആളുകൂടിയതോടെ കാളയെ ലോറിയിൽ കൊണ്ടുവന്ന തമിഴ്നാട് സ്വദേശി സ്ഥലത്തെത്തി ഇതിനെ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ തടയുകയായിരുന്നു. തുടർന്ന് നാട്ടുകാർ അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തി.
കാഞ്ഞിരപ്പള്ളി സ്വദേശിയുടെ അറവുശാലയിലേക്ക് കൊണ്ടു വന്ന അറവുമാടാണെന്നും സംഭവത്തിൽ അറവുശാല നടത്തിപ്പുകാരനെതിരെ കേസെടുത്തുവെന്നും പോലീസ് പറഞ്ഞു.